റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ റേഷൻ വിതരണം ചെയ്യുന്നതിന് റേഷൻ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കണം എന്നു നിര്‍ബന്ധമാണ്.
രാജ്യത്ത് എവിടെയും ഒരേ റേഷൻ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യ ധാന്യങ്ങളും മറ്റും വാങ്ങുന്നതിന് സര്‍ക്കാര്‍ പുതിയ നയം കൊണ്ടു വന്നിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അര്‍ഹരെ കണ്ടെത്തുന്നത്. സബ്‍സിഡി നിരക്കിലെ ധാന്യങ്ങളും മറ്റും അനര്‍ഹരിലേയ്ക്ക് എത്തുന്നത് തടയാനും നടപടി സഹായകരമാകും.
ഓൺലൈനായും ഓഫ്‍ലൈനായും റേഷൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം. റേഷൻ കാര്‍ഡിൻെറ ഫോട്ടോ കോപ്പിയ്ക്ക് ഒപ്പം കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡിൻെറ കോപ്പിയാണ് ഇതിനായി നൽകേണ്ടത്. ഗൃഹനാഥൻെറ അല്ലെങ്കിൽ ഗൃഹനാഥയുടെ ഫോട്ടോയും നൽകണം. റേഷൻ കടയിലെത്തി ഫിംഗര്‍ പ്രിൻറ് നൽകി റേഷൻ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാം.
ഓൺലൈനിലൂടെയും ഇതിന് സൗകര്യമുണ്ടായിരിയ്ക്കും. യുഐഡിഎഐ വെബ്‍സൈറ്റിലൂടെ അഡ്രസും ആധാര്‍ നമ്പറും നൽകി ഇത് ചെയ്യാനാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.