Kerala

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി

 

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി തൊഴില്‍ നിയലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെയടിസ്ഥാനത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാലിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ലോബര്‍ കമ്മീഷണര്‍ / ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.

പരിശോധനയില്‍ സംസ്ഥാനത്താകമാനം 219 സ്ഥാപനങ്ങളിലെ 1777 ജീവനക്കാരെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 243 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബോണസ്സ് ആനുകൂല്യം, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് ആനുകൂല്യം, നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് ആനുകൂല്യം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായും കണ്ടെത്തി.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് നിയമം, തുടങ്ങിയവയുടെ ലംഘനങ്ങള്‍ക്കൊപ്പം വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം നിയമാനുസൃതമായ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.