കേരളാ കോണ്‍ഗ്രസിന്റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസിദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്.
ബാര്‍ കോഴ വിവാദം അടക്കമുണ്ടായ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പല ഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ കെ എം മാണി തൊടുത്തത് പ്രതിഛായ എന്ന പാര്‍ട്ടി പതിപ്പിലൂടെയായിരുന്നു. പിളര്‍പ്പിന് ശേഷം പ്രതിഛായ ജോസ് കെ മാണിക്കൊപ്പമാണ്. ഇതോടെ പി ജെ ജോസഫ് വിഭാഗം പുതിയ പ്രസിദ്ധീകരണം പുറത്തിറക്കി. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പേരില്‍ പുറത്തിറക്കിയ മാസികയില്‍ ജോസ് കെ മാണിക്കെതിരെയുള്ള വിമര്‍ശനങ്ങളും പിണറായി സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണങ്ങളുമാണ് പ്രധാനമായുമുള്ളത്.
സീനിയര്‍ നേതാക്കളെ അംഗീകരിക്കാത്ത ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമാണ് കേരളാ കോണ്‍ഗ്രസിനെ വീണ്ടും പിളര്‍ത്തിയതെന്നാണ് മോന്‍സ് ജോസഫ് എംഎല്‍എയുടെ കുറ്റപ്പെടുത്തല്‍. കെ എം മാണിയുടെ മരണ ശേഷം പി ജെ ജോസഫ്, സി എഫ് തോമസ് എന്നീ മുതിര്‍ന്ന നേതാക്കളെ അംഗീകരിച്ച് മുമ്പോട്ടുപോയിരുന്നവെങ്കില്‍ അവര്‍ തന്നെ ജോസ് കെ മാണിയെ പാര്‍ടിയുടെ നേതാവാക്കുമായിരുന്നു എന്നാണ് മോന്‍സ് ജോസഫ് അഭിപ്രായം പങ്കുവയ്ക്കുന്നത്.
ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന തീരുമാനത്തെ പ്രസിദ്ധീകരണം കാണുന്നത് ഇങ്ങനെ- അപഹാസ്യമായ മുന്നണിയിലേക്ക് പോകുമ്പോള്‍ പോകുന്നവര്‍ അതിനെക്കാള്‍ തറയാകണമല്ലോ എന്ന നിലയില്‍ പോലും മോന്‍സ് ജോസഫ് വിമര്‍ശിക്കുന്നു. പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ‘കേരളാ കോണ്‍ഗ്രസ് എം തര്‍ക്കം കോടതിയില്‍ ‘ എന്ന ലേഖനത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണെന്നും പി ജെ ജോസഫ് പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.