കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രഖ്യാപിച്ച അഞ്ചാം ഘട്ട നടപടികള്‍ നീട്ടിവച്ചു.അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നാലാം ഘട്ടം തുടരാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം അറിയിച്ചു.
വിവാഹം, പൊതു ചടങ്ങുകള്‍, കുടുംബസംഗമങ്ങള്‍, ബിരുദദാന ചടങ്ങുകള്‍, സമ്മേളനങ്ങള്‍, പൊതുപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, ട്രെയിനിങ് കോഴ്സുകള്‍, സിനിമ നാടക തിയേറ്റര്‍, തുടങ്ങിയവക്ക് അനുമതി നല്‍കുന്നത് അഞ്ചാംഘട്ടത്തിലാണ് പ്രഖ്യാപിച്ചിരുന്നത്്. സര്‍ക്കാര്‍ ഓഫിസുകള്‍ 50 ശതമാനത്തിലേറെ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നതും ഈ ഘട്ടത്തിലാണ്. ആഗസ്റ്റ് 23 മുതല്‍ ആരംഭിക്കുന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും നടപ്പിലാക്കിയില്ല. സമീപ ദിവസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രതിവാരം നടത്തിവന്നിരുന്ന ഓപ്പണ്‍ ഹൗസ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് എംബസി അറിയിച്ചു. എന്നാല്‍ അത്യാവശ്യ സഹായം വേണ്ടവര്‍ക്ക് മുന്‍കൂര്‍ അനുമതി എടുത്ത് എംബസിയെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.