കെ.അരവിന്ദ്
വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ് സമീപകാലത്തായി കാണുന്നത്. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത് മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിവാഹ മോചനം അതിലേ ര്‍പ്പെടുന്നവരുടെ സാമ്പത്തിക അവകാശങ്ങളും സാമ്പത്തിക ബാധ്യതകളും കൂടി ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്.
സ്വന്തമായി വരുമാനമില്ലാത്ത ആള്‍ക്ക് ഇതര ജീവിത പങ്കാളി ജീവനാശം നല്‍കുക യെന്നത് വിവാഹമോചന വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ്. സാധാരണ നിലയില്‍ ജോ ലി ചെയ്‌ത് വരുമാനമുണ്ടാക്കുന്ന പുരുഷന്‍ വരുമാനമില്ലാത്ത ഭാര്യക്ക് ജീവനാശം നല്‍കാ നാണ് കോടതികള്‍ വിധി കല്‍പ്പിക്കാറുള്ള ത്. എന്നാല്‍ ചില കേസുകളില്‍ സ്‌ത്രീ പുരു ഷന് ജീവനാംശം നല്‍കാനും കോടതി വിധി ക്കാറുണ്ട്. സ്വന്തമായി വരുമാനമുണ്ടാക്കാന്‍ കഴിയാത്ത ശാരീരിക ബലഹീനത നേരിടുന്ന പുരുഷന്‍മാരുടെ കാര്യത്തിലാണ് ഇത്തരം വിധികള്‍ ഉണ്ടാകാറുള്ളത്.
കോടതി നടപടികള്‍ നടന്നുവരുന്ന സമയ ത്ത് താല്‍ക്കാലിക ജീവനാംശം നല്‍കാനാണ് ഉത്തരവ് ഉണ്ടാകാറുള്ളത്. നടപടികള്‍ പൂര്‍ ത്തിയാവുകയും വിവാഹമോചനം നിയമപ രമായി നടക്കുകയും ചെയ്‌തു കഴിഞ്ഞാല്‍ നല്‍കേണ്ടത് സ്ഥിരമായുള്ള ജീവനാംശമാണ്. ഇത് ഒന്നിച്ചോ പ്രതിമാസാടിസ്ഥാനത്തി ല്‍ നിശ്ചിത തുകയായോ നല്‍കാം. ജീവിതപ ങ്കാളികള്‍ ആയിരുന്നവരില്‍ ആരുടെയെങ്കി ലും മരണം വരെയോ കോടതി വിധിക്കുന്ന നിശ്ചിത തീയതിവരെയോ ആകാം ഇത്.
ജീവനാശം നിശ്ചയിക്കുന്നതില്‍ നിശ്ചിത ഫോര്‍മുല ഒന്നുമില്ല. ഇരുവരുടെയും വരു മാനം, ജീവിത നിലവാരം, സാമ്പത്തിക നില, ആസ്‌തി, സാമ്പത്തിക ആവശ്യങ്ങള്‍ തുടങ്ങി യ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ജീവനാംശത്തിനുള്ള തുക നിശ്ചയിക്കു ന്നത്. ഒന്നിച്ച് ഒരു തുകയായാണ് നിശ്ചയിക്കു ന്നതെങ്കില്‍ ഭര്‍ത്താവിന്റെ മൊത്തം വരുമാന ത്തിന്റെ മൂന്നിലൊന്ന് മുതല്‍ അഞ്ചിലൊന്ന് വരെയാകാം. പ്രതിമാസ ജീവനാംശം ഭര്‍ത്താ വിന്റെ വരുമാനത്തിന്റെ 25 ശതമാനത്തില്‍ കവിയാത്ത നിലയിലായിരിക്കും നിശ്ചയിക്കു ന്നത്.
ഭാര്യക്ക് വരുമാനമുണ്ടെങ്കിലും ഭാര്യയുടെ യും ഭര്‍ത്താവിന്റെയും ആസ്‌തിമൂല്യം തമ്മി ല്‍ വലിയ അന്തരമുണ്ടെങ്കില്‍ ജീവിത നില വാരം നിലനിര്‍ത്താനായി ഭര്‍ത്താവില്‍ നിന്ന് ജീവനാശം ആവശ്യപ്പെടാവുന്നതാണ്. ജീവ നാംശത്തില്‍ കുട്ടികള്‍ക്കുള്ള സാമ്പത്തിക പിന്തുണ ഉള്‍പ്പെടുന്നില്ല. ഭാര്യ പുതിയ വിവാഹം ചെയ്യുകയാണെങ്കില്‍ ഭര്‍ത്താവ് തുടര്‍ന്ന് ജീവനാംശം നല്‍കേണ്ടതില്ല. എന്നാ ല്‍ കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം തുടര്‍ന്നും നല്‍കേണ്ടതുണ്ട്.
ജീവനാംശം സ്വീകരിക്കുന്നയാളെ സംബ ന്ധിച്ച് പ്രതിമാസാടിസ്ഥാനത്തില്‍ അത് നിശ്ചയിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നിച്ചൊ രു തുക ലഭിക്കുന്നതാകും. രൂപയുടെ മൂല്യം കുറയുന്നതാണ് ഒരു കാരണം. നാളെ ലഭിക്കുന്ന തുകയ്‌ക്ക് ഇന്നത്തേ തിന്റെ മൂല്യമുണ്ടാകണമെന്നില്ല. ഒന്നിച്ച് ലഭി ക്കുന്ന ജീവനാംശ തുക നികുതി വിധേയ മല്ല. അതേ സമയം പ്രതിമാസാടിസ്ഥാനത്തി ല്‍ ലഭിക്കുന്ന ജീവനാശം നികുതി വിധേയ മാണ്. ഭര്‍ത്താവിന്റെ ജോലി നഷ്‌ടപ്പെടുക യാണെങ്കില്‍ പ്രതിമാസ ജീവനാംശം ലഭി ക്കാത്ത സ്ഥിതിയുമുണ്ടാകാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.