കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് മോട്ടോർ വാഹന നിയമം ലംഘിക്കുന്നവർക്കെതിരിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നൽകാത്ത കേസുകൾ വെർച്വർകോർട്ട്കളിലേക്ക് റഫർചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അതിനാൽ തന്നെ പരിശോധന കുറ്റമറ്റതും നിയമം കർശനമായും പാലിക്കുന്നതുമാണ്.
മുൻപത്തെപോലെ ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാൻ നിലവിൽ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തിൽ പിഴ തുക കുട്ടിയതും നിയമ ലംഘിക്കുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രചരണത്തിന് കാരണം. സോഷ്യൽ മീഡിയകളിൽ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും വകുപ്പ് മന്ത്രിക്ക് ഇതേവരെ ലഭിച്ചിട്ടില്ല . ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ലംഘകകർക്ക് എന്നതാണ്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന തെറ്റായ പ്രചരണമാണ് പിഴതുക സംബന്ധിച്ചുള്ളത്. ചുമത്തുന്ന പിഴ തുക ഒന്നാകെ സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോൾ ക്യാമറയിൽപ്പെടുന്ന കേസുകളും കൂടി എന്ന്മാത്രം.
വാഹനങ്ങളും ഒട്ടിക്കുന്ന ഒരു ടാഗിനും പിഴ ചുമത്തുന്നില്ല. അത്തരത്തിൽ അർക്കെങ്കിലു० സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അവർ രേഖാമൂലം അറിയിച്ചാൽ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ, ഹെൽമറ്റ് ഉപയോഗിക്കാത്തവർ, സുപ്രീം കോടതിയുടെ നിർദ്ദേശം ലംഘിച്ച് സൺഫിലിം ഒട്ടിക്കുന്നവർ എന്നിവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. നിയമ വിരുദ്ധവും കോടതി വിധിയുടെ ലംഘനവുമായതിനാലാണ് നടപടി സ്വീകരിക്കാൻ വകുപ്പ് നിർബന്ധമാകുന്നത്. വാഹനങ്ങൾക്ക് വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകൾ രുപ മാറ്റി വരുത്തി ഓടിക്കുക എന്നിവ ഇപ്പോൾ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു. സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു.
പുതിയ പരിശോധനാരീതി അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നു വെന്നത് പരിശോധനക്കെതിരെയുള്ള പ്രചരണത്തിന് ഒരു കാരണമെന്ന് കരുതുന്നു. ഓരോ വാഹനങ്ങൾക്കും അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന കംപനികൾ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട് സി ഐ ആർ ഐ / എ ആർ എ ഐ എന്നി ഏജൻസികളാണ് വാഹന ഡിസൈൻ ഇന്ത്യയിൽ അപ്രൂവൽ ചെയ്ത് നൽകുന്നത്. ഇത് പ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാൻ ആർക്കും നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാപേരും മനസ്സിലാക്കേണ്ടതാണ്. മോട്ടോർ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയും നടത്തുന്നില്ല. എന്നാൽ നിയമ ലംഘനത്തിന് നേരെ കണ്ണടക്കാനും വകുപ്പ് ഉദ്ദേശിക്കുന്നില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.