രോഗിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ദന്തല്‍ ക്യാപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. കടുത്ത ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമായി ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച കൊങ്ങോര്‍പ്പിള്ളി സ്വദേശി വിനോജ് (43)-ന്റെ ശ്വാസകോശത്തില്‍ നിന്നാണ് ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ വല്‍സലന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദന്തല്‍ ക്യാപ്പ് നീക്കം ചെയ്തത്.
ആറ് മാസം മുമ്പാണ് വിനോജിന് തുടരെ തുടരെയുള്ള ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. വിവിധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അത് ന്യുമോണിയയായി മാറിയപ്പോഴാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫക്കെട്ടും ന്യുമോണിയയും കാരണമാണ് ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമെന്ന് കണ്ടെത്തി. സിടി സ്‌കാന്‍ പരിശോധനയില്‍ രോഗിയുടെ ശ്വാസകോശത്തില്‍ എന്തോ വസ്തു കുടുങ്ങി കിടക്കുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഡോ. പ്രവീണ്‍ വല്‍സലന്‍ പറഞ്ഞു.
എന്‍ഡോസ്‌കോപ്പിയില്‍ ശ്വാസകോശത്തില്‍ ദന്തല്‍ ക്യാപ്പ് കുടുങ്ങിയതായി കണ്ടെത്തി. കഫക്കെട്ടിനും ന്യുമോണിയക്കും കാരണം ഇതായിരുന്നുവെന്ന് ഡോ. പ്രവീണ്‍ വല്‍സലന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ ക്യാപ്പ് നീക്കം ചെയ്തു. ഏതാനും ദിവസത്തിന് ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച വിനോജ് ആശുപത്രി വിട്ടു. ദന്തല്‍ ക്യാപ്പ് അപ്പോള്‍ നീക്കം ചെയ്തില്ലായിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലായേനെയെന്നും ഡോ. പ്രവീണ്‍ വല്‍സലന്‍ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.