ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ എക്‌സ്‌പോ മെട്രോ സ്‌റ്റേഷനില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി.എക്‌സ്‌പോയുടെ ഭാഗമായി നടന്ന യോഗത്തിലും ഹംദാന്‍ പങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണമില്ലായിരുന്നെങ്കില്‍ ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നെന്നും റോഡുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് നഗരത്തിന്റെ പുരോഗതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഊര്‍ജസ്വലവും ചലനാത്മകവുമായ നഗരമായി ദുബൈയെ മാറ്റാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. ക്രിയാത്മകമായ ചിന്തകളാണ് നമ്മുടെ വിജയത്തിന്റെ ഫോര്‍മുലയെന്നും അദ്ദേഹം പറഞ്ഞു.
2009 സെപ്റ്റംബര്‍ ഒമ്പതിനാണ് ദുബൈ മെട്രോ ഓട്ടം തുടങ്ങിയത്. എക്‌സ്‌പോ വേദിയിലേക്കുള്ള പുതിയ സ്‌റ്റേഷന്‍ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. ഇത് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിട്ടില്ല.കോവിഡ് കാലത്ത് ലോക്ഡൗണ്‍ വന്നതോടെ ആദ്യമായി മെട്രോയുടെ ഓട്ടം നിര്‍ത്തിവെക്കേണ്ടി വന്ന ചരിത്രവര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ട്. ജബല്‍ അലിക്കും റാഷിദിയക്കും ഇടയിലായി 29 സ്‌റ്റേഷനുകളുള്ള റെഡ് ലൈനിലാണ് മെട്രോ ഓടിത്തുടങ്ങിയത്. അന്ന് 52 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം.പിന്നീട് 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രീന്‍ലൈനിലേക്ക് മെട്രോ വ്യാപിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.