ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രം 16 മുതൽ അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ് ലി ഫുട്ബോൾ ക്ലബിലാവും പ്രവർത്തിക്കുക. വെള്ളി, ശനി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് 96 മണിക്കൂർ സമയപരിധിയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കും. അതേസമയം, പരിശോധന കേന്ദ്രം മാറ്റിയത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് യാത്രയ്ക്ക് ഏതാനും മണിക്കൂർ മുൻപു ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ എത്തിയാൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി പോകാമായിരുന്നുവെന്ന് അവർ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് എന്തു ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്യുന്നുണ്ടെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി വ്യക്തമാക്കി.
പരിശോധനാ കേന്ദ്രം: അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ് ലി ഫുട്ബോൾ ക്ലബ്.
സമയം: വെള്ളി, ശനി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ.
പരിശോധന: ടിക്കറ്റോ റിസർവേഷൻ രേഖകളോ ഹാജരാക്കണം. അല്ലാത്തവർക്ക് പരിശോധന നടത്താനാവില്ല. ഇവിടെ നിന്ന് പാസ്പോർട്ടിൽ ഫിറ്റ് ടു ട്രാവൽ സ്റ്റിക്കർ പതിച്ചു നൽകും. ഇതു കൊണ്ടു വേണം വിമാനത്താവളത്തിലെത്താൻ. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ 72 മണിക്കൂർ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.