India

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം

 

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ നല്‍കുന്ന വിശദീകരണം ചുവടെ:

  • കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം നടത്തുന്ന സാമ്പത്തിക സെൻസസ് 2020 ഡിസംബർ 31 വരെ നീട്ടി.
  • സംസ്ഥാനത്തെ എല്ലാ വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മാർച്ച് 31 നു അവസാനിക്കേണ്ട സെൻസസ് സെപ്തംബര് 30 വരെ നീട്ടിയിരുന്നു.
  • ഇപ്പോൾ സംസ്ഥാനത്തു നടക്കുന്ന സാമ്പത്തിക സെൻസസ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് നിയമങ്ങൾ പൂർണമായി പാലിച്ചു കൊണ്ടുമാണ് മുന്നേറുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന സാമ്പത്തിക സംരംഭങ്ങളുടെ കണക്കെടുപ്പാണ് ഈ സെൻസസ് വഴി നടത്തുന്നത്.
  • ഈ സർവേ വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും ബിസ്സിനെസ്സ് രജിസ്റ്റർ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ നയരൂപീകരണത്തിനു അടിസ്ഥാനമായ കണക്കെടുപ്പ് തുടങ്ങിയവ തയ്യാറാക്കുന്നതാണ്.
  • കണ്ടൈൻമെൻറ് സോണുകളിൽ അവിടുത്തെ നിയന്ത്രണങ്ങൾ നീക്കുന്നതനുസരിച്ചു സാമ്പത്തിക സെൻസസ് നടത്തും. സാമ്പത്തിക സെൻസസിന്റെ കണക്കെടുപ്പിന്റെ ചുമതല കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമൺ സർവീസ് സെന്റർ (സി സ് സി ഇ ഗവർണൻസ് ഇന്ത്യ ലിമിറ്റഡ് ) ആണ്. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെയും സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പിലേയും ഉദ്യോഗസ്ഥർ എനുമെറേറ്റർമാരുടെ ടാറ്റ പരിശോധിക്കുന്നതാണ് . ഈ സെൻസസ് വഴി ശേഖരിക്കുന്ന വിവരങ്ങൾ സ്ഥിതി വിവര കണക്കിനായി മാത്രമാണ് ഉപയോഗിക്കുന്നത്.
  • സാമ്പത്തിക സെൻസസുമായി സഹകരിച്ചു എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.