രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങുന്നതിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ കണക്കുകള്‍ കൈവശമില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് കര്‍ഷക ആത്മഹത്യകളുടെയും കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചിരിക്കുന്നത്.
”നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അറിയിച്ചത് പ്രകാരം നിരവധി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ അടക്കമുള്ള തൊഴിലാളികളുടെ വിവരങ്ങളില്ല. ഈ പരിമിധി കാരണം കാര്‍ഷിക മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ പ്രത്യേകം പുറത്തുവിടാന്‍ നിര്‍വ്വാഹമില്ല” കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി. രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.