India

വാഹനാപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

വാഹനാപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്ന രക്ഷകര്‍ വ്യാപകമായി വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വാഹനാപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് നേരെ യാതൊരു വിവേചനവും പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ജാതി, മതം, ലിംഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ രക്ഷകരെ മാറ്റിനിര്‍ത്തരുത്. തികഞ്ഞ ബഹുമാനത്തോടെ അവരോട് പെരുമാറണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

അപകടത്തില്‍പ്പെട്ടവരുമായി ആശുപത്രിയില്‍ എത്തുന്നവരുടെ പേര്, വിലാസം, മുതലായ വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കരുത്. വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായാല്‍ മാത്രം വിവരങ്ങള്‍ ശേഖരിക്കാമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.