കുറഞ്ഞകാലം കൊണ്ട് പ്രവാസികളുടെ ഇഷ്ടപ്പെട്ട വ്‌ളോഗറായി മാറിയ റിഫയുടെ വേര്‍പാ ടിന്റെ ആഘാത്തതിലാണ് പലരും. റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ മാറട്ടെയെന്ന് പ്ര വാസി മലയാളി സുഹൃത്തുക്കള്‍.
ദുബായ് : സ്വപ്‌ന നഗരിയില്‍ പുതിയ ജീവിതം കൊതിച്ചെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ആകസ്മി ക വേര്‍പാടിനോട് പൊരുത്തപ്പെടാനാവാത്ത നിലയിലാണ് ദുബായിയിലെ ഇവരുടെ സുഹൃത്തുക്കള്‍.
സുന്ദരിയായിരുന്ന റിഫയുടെ മൃതദേഹം ഇത്രയും ദിവസങ്ങള്‍ക്കു ശേഷം എടുക്കുമ്പോള്‍ ഏത് അവ സ്ഥയിലാകുമെന്നും എങ്ങിനെ ഇത് സഹിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
കോഴിക്കോട് പാവണ്ടൂരിലെ ഖബര്‍സ്ഥാനില്‍ നിന്നും കുഴിച്ചെടുത്ത് വെള്ളമുണ്ടിട്ട് മൂടിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതും തിരികെ കൊണ്ടുവന്ന് വീണ്ടും ഖബറട ക്കു ന്നതും സാമൂഹിക-ദൃശ്യ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ കണ്ടു.
കോഴിക്കോട് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റി ഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. നല്ല നിലയില്‍ എംബാം ചെയ്തിരുന്നതിനാല്‍ മൃതദേഹം അ ഴുകിയിരുന്നില്ല. എന്നാല്‍, ജലാംശം പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ ശരീരം ചുരുങ്ങിയ നിലയിലായി രുന്നു. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ കണ്ടിരുന്നു. ഇത് തൂങ്ങിമര ണം നടക്കുമ്പോഴും ഉണ്ടാകാം എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആന്തരികാവയങ്ങളുടെ പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്താനാകുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് ദുബായിയിലെ ജാഫിലിയയിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മ രിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് മെഹ്നുവാണ് റിഫയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ത ന്നെ ഷാളില്‍ നിന്ന് അഴിച്ചുമാറ്റി കിടത്തുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ആംബുലന്‍സി നെ വിളിച്ചറിച്ച് റിഫയെ ഉടനെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ് മെഹ്നാസ് സംഭവം ഉടനെ തന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് നല്‍കി അറിയിച്ചു. എന്നാല്‍, കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വീഡിയോ ഡീലിറ്റ് ചെയ്തു.മരണത്തില്‍ ദുരൂഹതയില്ലെ ന്ന് എഴുതി നല്‍കിയതിനാല്‍ മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തത്.
എന്നാല്‍, റിഫയുടെ മാതാപിതാക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നല്‍കിയതോടെ യാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. റിഫ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വീഡീയോ കോള്‍ വിളിച്ചിരുന്നും സന്തോഷവതിയായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. കുഞ്ഞി നെ മാതാപിതാക്കള്‍ക്കൊപ്പമാക്കിയ ശേഷം മടങ്ങി ദുബായില്‍ വന്ന റിഫ എന്നും രാത്രി വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു.
മെഹ്നാസ് പുറത്ത് പോയ സമയത്താണ് റിഫയുടെ മരണമെങ്കിലും ദുരുഹത നിലനില്‍ക്കുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.മെഹ്നുവും റിഫയും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങളില്‍ വലിയ കാര്യമൊ ന്നും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും പറയുന്നത്. എന്നാല്‍, മരിക്കുന്ന ദിവസം രാത്രി റിഫ ജോ ലി സ്ഥലത്തും നിന്നും വൈകി വന്നതിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഭക്ഷണം ക ഴിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയി താന്‍ മടങ്ങി വന്നപ്പോഴാണ് റിഫയെ തൂങ്ങിയ നിലയില്‍ കണ്ടതെ ന്നും മെഹ്നാസ് പറയുന്നു.
റിഫ ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ വകയായി അത്താഴ വിരുന്ന് ഉണ്ടായിരുന്നതാ ലാണ് വൈകിയതെന്ന് റിഫ പറഞ്ഞിരുന്നു. പിന്നീട് താന്‍ ഭക്ഷണം പുറത്തു പോയി കഴിച്ച് മടങ്ങി വന്ന പ്പോഴാണ് റിഫയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും മെഹ്നാസ് പറയുന്നു.
ആരേയും സംശയിക്കുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ദുരുഹത മറനീക്കി വരട്ടെയെന്ന് റിഫയുടെ ദുബായിയിലെ സുഹൃത്തുക്കള്‍ പറയുന്നു. റിഫയുടെ മരണത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കോഴിക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.