തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുന്നതോടെ സുരക്ഷാ മുന്നറിയിപ്പുമായി ദുരന്തനിവാരണ സമിതി. 35-37 ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോഴത്തെ ഉയര്‍ന്ന ശരാശരി താപനില. കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
ഫെബ്രുവരി 23ന് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് (37 ഡിഗ്രി സെല്‍ഷ്യസ്). 20ന് കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ഉയര്‍ന്ന താപനില (36). 14ന് പുനലൂര്‍ (35.5), 11ന് കോട്ടയം (36), 10ന് ആലപ്പുഴ (35.2) എന്നിങ്ങിനെയാണ് രാജ്യത്തെ ഉയര്‍ന്ന താപനില്.
സംസ്ഥാനത്തെ അന്തരീക്ഷതാപനില ക്രമാതീതമായി ഉയരുകയാണ്. ഈ മാസം അഞ്ചുദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കേരളത്തിലായിരുന്നു. ജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതണം, പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍സമയത്ത് ഒഴിവാക്കണം. നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏര്‍പ്പെടരുത്, പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു പുറപ്പെടുവിച്ചിരിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.