ടെലിവിഷനുകള്‍ക്ക് അടുത്ത മാസത്തോടെ വില ഉയര്‍ന്നേക്കും. ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവ് കാലാവധി അവസാനിച്ചതിനാലാണിത്.
എന്നാല്‍ രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇളവ് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് അനുകൂല സമീപനമാണ് ഇതിനോടുള്ളത്. വിഷയത്തില്‍ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുക്കുക.
അതിനിടെ സാസംങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി എന്നീ കമ്പനികള്‍ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം (കുറഞ്ഞത് 600 രൂപ) വില വര്‍ധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പാനലുകള്‍ക്ക് 50 ശതാനത്തോളം വിലവര്‍ധനയുണ്ടായതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.