Kerala

ടിഡിഎസ്‌ ബാധകമായ സാമ്പത്തിക ഇടപാടുകള്‍

കെ.അരവിന്ദ്‌

സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ എന്തിനൊക്കെയാണ്‌ ടിഡിഎസ്‌ ബാധകമാക്കിയിരിക്കുന്നതെന്ന്‌ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌. ആസ്‌തികളുടെ ഇടപാടിലും നിക്ഷേപം പിന്‍വലിക്കുന്നതിലും പലിശ സ്വീകരിക്കുന്നതിനുമൊക്കെ ടിഡിഎസ്‌ ബാധകമാണ്‌.

നിലവില്‍ ഭവനം വാങ്ങുമ്പോള്‍ 50 ലക്ഷം രൂപക്ക്‌ മുകളിലാണ്‌ വിലയെങ്കില്‍ വാങ്ങുന്ന യാള്‍ ഒരു ശതമാനം തുക ടിഡിഎസ്‌ (ടാക്‌സ്‌ ഡിഡക്ഷന്‍ അറ്റ്‌ സോഴ്‌സ്‌) ആയി ഈടാക്കേണ്ടതുണ്ട്‌. 2018-19 സാമ്പത്തിക വര്‍ഷം വരെ ഭവനത്തിന്റെ വില മാത്രമാണ്‌ ടിഡിഎസിനായി പരിഗണിച്ചിരുന്നത്‌. നിലവില്‍ ക്ലബ്‌ അംഗത്വം, കാര്‍ പാര്‍ക്കിങ്‌ ഫീസ്‌, വൈദ്യുതിക്കും വെള്ളത്തിനുമുള്ള സൗകര്യങ്ങള്‍ക്കായി നല്‍കുന്ന തുക തുട ങ്ങിയവയെല്ലാം ഭവന വിലയ്‌ക്കൊപ്പം ചേര്‍ ത്താണ്‌ ടിഡിഎസ്‌ ഈടാക്കേണ്ടത്‌. ടിഡിഎസ്‌ പിടിക്കുന്ന തുക ആദായ നികുതി വകുപ്പില്‍ ഒടുക്കിയിരിക്കണം.

ബാങ്ക്‌, സഹകരണ ബാങ്ക്‌, പോസ്റ്റ്‌ ഓ ഫീസ്‌ അക്കൗണ്ടുകളില്‍ നിന്നും പ്ര തിവര്‍ഷം ഒരു കോടി രൂപക്ക്‌ മുകളിലുള്ള തുക കാഷ്‌ ആയി പിന്‍ വലിച്ചാല്‍ ടിഡി എസ്‌ ബാധകമാണ്‌. പിന്‍ വലിക്കുന്ന തുകയുടെ ര ണ്ട്‌ ശതമാനമാണ്‌ ടി ഡിഎസ്‌ ആയി നല്‍ കേണ്ടത്‌. വലിയ തുകയുടെ കാ ഷ്‌ ഇടപാടു കള്‍ നി രുത്സാഹപ്പെടുത്താനും കാഷ്‌ ഇതര ഇടപാ ടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ്‌ ഈ നടപടി.

വ്യക്തികളോ ഹിന്ദു അവിഭക്ത കുടുംബമോ കരാറുകാര്‍ക്കും പ്രൊഫഷണലുകള്‍ ക്കും നല്‍കുന്ന 50 ലക്ഷം രൂപക്ക്‌ മുകളിലു ള്ള തുകയ്‌ക്ക്‌ ടിഡിഎസ്‌ ബാധകമാണ്‌. അ ഞ്ച്‌ ശതമാനമാണ്‌ ടിഡിഎസ്‌ ഈടാക്കേണ്ടത്‌. ഭവനം നവീകരിക്കുന്നതിനോ വിവാഹ ചടങ്ങുകള്‍ക്കോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ ഒരു കരാറുകാരനോ പ്രൊഫഷണലിനോ മാത്രമായി 50 ലക്ഷം രൂപക്ക്‌ മുകളിലുള്ള തുക നല്‍കുമ്പോള്‍ ടിഡിഎസ്‌ ഈടാക്കി ബാക്കി തുക മാത്രമേ നല്‍കാന്‍ പാടുള്ളൂ. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാലും ബിസിനസ്‌ ആവശ്യങ്ങള്‍ക്കായാലും ഇത്‌ ബാധകമാണ്‌. അതേ സമയം ടി ഡിഎസ്‌ ഈടാക്കു ന്ന വ്യ ക്തിക്കോ ഹിന്ദു അവിഭക്ത കുടുംബത്തി നോ ടാന്‍ (ടാക്‌സ്‌ ഡിഡക്ഷന്‍ അ ക്കൗണ്ട്‌ നമ്പര്‍) ആവശ്യമില്ല.

ഇന്‍ഷുറന്‍സ്‌ പോളിസികളു ടെ കാലയളവ്‌ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന അറ്റവരുമാനം നികുതി വിധേയമാണെങ്കില്‍ അഞ്ച്‌ ശതമാനം ടിഡിഎസ്‌ ബാധകമാകും. ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നു ലഭിച്ച തുകയില്‍ നിന്നും അതുവരെ അടച്ച പ്രീമിയം തുക കിഴിച്ചാണ്‌ അറ്റവരുമാനം കണക്കാക്കുന്നത്‌. നേരത്തെ ഇന്‍ഷുറ ന്‍സ്‌ കമ്പനിയില്‍ നിന്ന്‌ ലഭിക്കുന്ന മൊത്തം തുകയുടെ ഒരു ശതമാനമാണ്‌ ടിഡിഎസ്‌ ആയി ഈടാക്കേണ്ടിയിരുന്നത്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ ലഭിക്കുന്ന മൊത്തം തുക ഒരു ലക്ഷം രൂപക്ക്‌ താഴെയാണെങ്കില്‍ ടിഡിഎസ്‌ ബാധകമല്ല.

ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളുടെ പലിശ പ്രതിവര്‍ഷം 10,000 രൂപക്ക്‌ മുകളിലാണെങ്കില്‍ ബാങ്ക്‌ 10 ശതമാനം ടിഡിഎസ്‌ ഈടാക്കുന്നതാണ്‌. അതേ സമയം സേവിംഗ്‌സ്‌ അക്കൗണ്ടുകളുടെ പലിശക്ക്‌ ബാങ്ക്‌ ടിഡിഎസ്‌ ഈടാക്കാറില്ല. സേവിംഗ്‌സ്‌ അക്കൗണ്ടുകളുടെ പലിശ പ്രതിവര്‍ഷം 10,000 രൂപക്ക്‌ മുകളിലാണെങ്കില്‍ ഇത്‌ വരുമാനത്തിനൊപ്പം ചേര്‍ത്ത്‌ സ്വമേധയാ നികുതി നല്‍കിയിരിക്കണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.