English हिंदी

Blog

tamil nadu covid update

Web Desk

തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരം കടന്നു. 2,115 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത്. 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 66 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്.

Also read:  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

തമിഴ്‌നാട്ടിലെ ആകെ കൊവിഡ് ബാധിതരില്‍ 32241 പേര്‍ പുരുഷന്മാരും20073 പേര്‍ സ്ത്രീകളും 20 ട്രാന്‍സ്‌ജെന്‍റേഴ്സുമാണ്.പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്.നിലവില്‍ സംസ്ഥാനത്ത് 23,509 പേരാണ് ചികിത്സയിലുള്ളത്. 30,271 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 28000 ത്തോളം സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരേയും ആകെ 827980 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

Also read:  പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 24കാരന് 62 വര്‍ഷം കഠിന തടവ്

കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്.