അധിവിദഗ്ധമായാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. 60,000 രൂപ മോഷ്ടിച്ച ശേഷം ബാങ്കില്‍ നിക്ഷേപിച്ചു.
തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതി ബിജുലാലിനെ പിടികൂടിയില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ട്രഷറി തട്ടിപ്പില്‍ അന്വേഷണത്തിന് ധനമന്ത്രി പ്രത്യേകസംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്നുപേരും എന്‍ഐസിയിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്.
കോവിഡ് കാലമായതിനാല്‍ വിരമിക്കലിന് മാസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ്വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
This website uses cookies.