രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം എല്ലാ ദിവസവും കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു
വാക്സിന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കി. തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ല
ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈത്യകാലത്ത് വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി
നിലവില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണം നടക്കുകയാണ്. ഈ വാക്സിന്‍ വിജയിക്കുന്ന മുറയ്ക്കായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക.
This website uses cookies.