Breaking News

പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുകയാണ്: ടി പി രാമകൃഷ്ണന്‍

 

തൃശൂര്‍: സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറുന്നത് ചിലര്‍ക്ക് സഹിക്കാനേ കഴിയുന്നില്ല. അവരാണ് പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ ലൈഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി ഭവനസമുച്ചയം നിര്‍മ്മിച്ച് കൈമാറാനാണ് റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്. റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ പണമിടപാട് നടത്തിയിട്ടില്ല. നിര്‍മ്മാണത്തിനുള്ള ഏജന്‍സിയെ നിശ്ചയിച്ചതും അവരുമായി സാമ്പത്തിക ഇടപാട് നടത്തുന്നതും പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത റെഡ്ക്രസന്റ് നേരിട്ടാണ്. എന്നിട്ടും വസ്തുതകള്‍ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ പിന്തുണ വര്‍ധിക്കുകയാണ്. ഇതില്‍ പരിഭ്രാന്തി പൂണ്ട് രൂപപ്പെട്ട പുതിയ കൂട്ടായ്മ ജനക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ ജീവിതഭദ്രതയ്ക്കും നേരെയാണ് ഇവരുടെ വെല്ലുവിളി. സംസ്ഥാനത്തിന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ തീവ്ര കുപ്രചാരണ ദൗത്യം. കള്ളക്കഥകള്‍ തുറന്നുകാട്ടപ്പെട്ടിട്ടും കൂസലില്ലാതെ ഇവര്‍ പ്രചാരവേല തുടരുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അവര്‍ സര്‍ക്കാരിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നും ദുഷ്പ്രചാരണങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്ന് വൈകാതെ തെളിയുമെന്നും മന്ത്രി ടി പി പറഞ്ഞു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.