കൊച്ചി: സീറോ മലബാര്‍ സഭയില്‍ നടക്കുന്ന വിദ്യാഭ്യാസ കച്ചവടത്തെ കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലി വില്പനയെ കുറിച്ചും സമഗ്രഅന്വേഷണം നടത്തണമെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ബിനു ചാക്കോയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സീറ്റ് വില്പന, രൂപത സ്‌കൂളില്‍ ജോലി വാങ്ങി തരാം എന്നുമുള്ള നിരവധി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ വ്യക്തി കഴിഞ്ഞ കുറെ നാളുകള്‍ ആയി കത്തോലിക്കാ സഭാ മെത്രാന്‍മാരുമായും സീറോ മലബാര്‍ കേന്ദ്രകാര്യാലയവുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്ന് പറയപ്പെടുന്നു. അത് കൊണ്ട് തന്നെ ഈ തട്ടിപ്പുകളില്‍ സഭയിലെ ഉന്നതരുടെ പങ്കുകൂടി അന്വേഷണപരിധിയില്‍ കൊണ്ട് വരണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.
ബിനു ചാക്കോ സഭാ വക്താവായി രംഗത്തു വരുന്നത് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ്. 92 കോടിയോളം രൂപയുടെ നഷ്ടമുണ്ടായ ഇടപാടുകളില്‍ നഷ്ടപ്പെട്ട പണം എവിടെപ്പോയി എന്നത് ഇന്നും ദുരൂഹമാണ്. കര്‍ദ്ദിനാളോ സഭാധികാരികളോ ഈ വിഷയം സംബന്ധിച്ചു ഇപ്പോഴും മൗനം ഭജിക്കുകയാണ്. പണം നഷ്ടപ്പെട്ട വഴികളില്‍ ബിനു ചാക്കോക്കും, ഇന്ത്യന്‍ കാത്തലിക് ഫോറത്തിനും പങ്കുണ്ടോ എന്നും, സഭാധികാരികളുടെ ബിനാമിയായി ബിനു ചാക്കോ മാറിയിരുന്നോ എന്നും സംശയമുണ്ട്. അതിനാല്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ബിനു ചാക്കോയും, ഇന്ത്യന്‍ കാത്തലിക് ഫോറം ഭാരവാഹികളും സഭാധികാരികളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും അത്മായ മുന്നേറ്റം ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ട ബിനു ചാക്കോ, സഭാ നേതൃത്വം കഴിഞ്ഞ നാളുകളില്‍ നടത്തിയ കള്ളത്തരം, സാമ്പത്തിക തട്ടിപ്പ്, പീഡനം എന്നിവയില്‍ എല്ലാം അവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ചാനല്‍ ചര്‍ച്ചകളില്‍ സ്വയം പ്രഖ്യാപിത വക്താവ് ആയി നിറസാന്നിധ്യം ആയിരുന്നു. ബിനു ചാക്കോയുടെ മുന്‍കാല തട്ടിപ്പുകള്‍ അറിഞ്ഞിരുന്നിട്ടും ആ വ്യക്തിയെ കൂടെ നിറുത്തിയത് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ ഒരു ഏജന്റ് ആക്കി ഉപയോഗിക്കാന്‍ ആയിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്മായ മുന്നേറ്റം പ്രതിനിധികള്‍ പലവട്ടം ഇത്തരം വ്യക്തികള്‍ മെത്രാന്മാരുടെ വക്താക്കള്‍ ആയി മീഡിയയില്‍ വന്നിരുന്നു സംസാരിക്കുന്നത് നേതൃത്വത്തിന്റെ വിശ്വസ്ഥത ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും ഈ വ്യക്തിയെ തള്ളിപ്പറയാതെ കൂടെ നിര്‍ത്തിയത് കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. അത് കൊണ്ട് ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കൂട്ടു പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.