തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ അധ്യയനം മൂന്നാം മാസം ആരംഭിച്ചിട്ടും സര്‍ക്കാര്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നതില്‍ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ആദ്യ ടേം അവസാനിക്കാറായിട്ടും സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. സാധാരണ സ്‌കൂള്‍ സമയം ആറ് മണിക്കൂറാണ്. ഇതില്‍ ഒരുമണിക്കൂര്‍ ഉച്ചഭക്ഷണത്തിനും മറ്റുമായി നല്‍കിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാല്‍, നിലവില്‍ ദിവസം അരമണിക്കൂര്‍ മാത്രമാണ് ഒരു സ്റ്റാഡേര്‍ഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവന്‍ പാഠങ്ങളും പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പറഞ്ഞു.
സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം പുസ്‌കത്തില്‍ ആദ്യ ടേമില്‍ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതില്‍ ഇപ്പോള്‍ രണ്ടാമത്തെ പാഠമാണ് ഇപ്പോള്‍ വിക്ടേവ്‌സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതില്‍ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച് തീര്‍ത്തിട്ടില്ല. ഇവിഎസ് ആദ്യ ടേമില്‍ ആറ് പാഠങ്ങള്‍ ഉള്ളതില്‍ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമില്‍ ഉള്ളത്. അതില്‍ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച് തീര്‍ന്നിട്ടില്ല.
പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വര്‍ഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതില്‍ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വര്‍ഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതില്‍ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്‌സ് ആദ്യ ടേമില്‍ എട്ട് പാഠങ്ങളുണ്ട്. ഇതില്‍ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമില്‍ എട്ട് ചാപ്റ്ററുകള്‍ ഉള്ളതില്‍ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതില്‍ ഒരെണ്ണവും സുവേളജിയില്‍ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്‌സില്‍ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതില്‍ ആദ്യ ചാപ്റ്റര്‍ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതില്‍ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചതെന്ന് മാനേജിമെന്റ് പറയുന്നു.
സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകള്‍ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നല്‍കിയതിനാല്‍ കുട്ടികള്‍ക്ക് ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിക്കണം എന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശാനുസരണം ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സിലബസ് പുനപരിശോധിക്കാത്തത് കടുത്ത അലംഭാവമാണ്.കൂടാതെ സംസ്ഥാന സിലബസില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സംസ്‌കൃതം ,അറബി, ഉറുദു, തമിഴ്, കന്നഡ, എന്നിവയ്ക്കും ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ കോമണ്‍ വിഷയങ്ങള്‍ ഒഴികെ ഒന്നിനും ചാനല്‍ ക്ലാസുകള്‍ ഇല്ലെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അംഗീകൃത സ്‌കൂളുകളില്‍ മികച്ച നിലയിലാണ് ഓണ്‍ലൈന്‍ പഠനം നടക്കുന്നത്. ആദ്യ ടേമിലെ എല്ലാ പാഠങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഭൂരിപക്ഷം സ്‌കൂളുകള്‍ക്കും കഴിഞ്ഞു. ഇത്തരത്തില്‍ അംഗീകൃത സ്‌കൂളുകളുടെ ഓണ്‍ലൈന്‍ മാതൃക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും പിന്തുടരാവുന്നതാണ്. ടെലിവിഷന്‍ സംപ്രേക്ഷണം ഓണ്‍ലൈന്‍ പഠനമല്ല. ഉത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ക്ക് സംഘടന കത്ത് നല്‍കി. സര്‍ക്കാരിന്റെ ഈ സമീപനങ്ങള്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പോലും പിന്നോട്ടടിക്കുമെന്നും കെ.ആര്‍ .എസ്.എം എ മുന്നറിയിപ്പ് നല്‍കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.