കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.ബുധനാഴ്ച്ച രാത്രിയോടെയാണ് ഓണ്‍ലൈന്‍ വഴി സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഡ്വ രാജേഷ് കുമാര്‍ വഴി സമര്‍പ്പിച്ച അപേക്ഷ ഫയലില്‍ സ്വീകരിച്ചെങ്കിലും ഇന്നത്തെ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫെമ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റും കേസില്‍ അന്വേഷണം നടത്തും. നയതന്ത്ര പരിഗണനയുടെ മറവില്‍ സ്വര്‍ണ്ണക്കടത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് കേസില്‍ ഇടപെട്ടത്.
കംസ്റ്റസ് പ്രധാന പ്രതികളെ പിടികൂടുന്നതോടെ എന്‍ഫോഴ്സ്മെന്റും അന്വേഷണം തുടങ്ങും.വിദേശ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരിയായിരുന്ന സ്വപ്നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിത്തം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയിരുന്നതെന്ന് മാത്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന് സ്വപ്നയെ ചോദ്യം ചെയ്തെങ്കില്‍ മാത്രമേ സാധിക്കു. വിദേശ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്.
എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.തുടര്‍ന്ന് കോണ്‍സുലേറ്റിലെ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടൊണ് സ്വപ്നയുടെ പങ്കിനെ കുറിച്ച് വ്യക്തമായത്.
അതേസമയം സ്വപ്നക്കെതിരായ മൂത്ത സഹോദരന്റെ ആരോപണങ്ങള്‍ തള്ളി ഇളയ സഹോദരന് രംഗത്ത് എത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന്സ്വപ്നയുടെ ഇളയസഹോദരന് ബ്രൗണ്‍ സുരേഷ് അറിയിച്ചു. കോണ്‍സുലേറ്റില്‍ ജോലി കിട്ടുന്നതിന് മുന്‍പ് ഗള്‍ഫില്‍ നിരവധി സ്ഥാപനങ്ങളില്‍ സ്വപ്ന ജോലി ചെയ്തിരുന്നു. ഇവിടെയെല്ലാം വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുമുണ്ട്.
മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ തന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സ്വപ്നയുടെ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ മാത്രമാണ് ശിവശങ്കറിനേയും സരിത്തിനേയും അറിയാവുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് വരുന്നതിന് രണ്ട് ദിവസം മുമ്പ് സ്വപ്നയുമായി സംസാരിച്ചിരുന്നു. കേസ് പുറത്തുവന്നതിന് ശേഷം സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ബ്രൗണ്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.