തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബിജെപിയുടെ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി പി വി മോഹനൻ. പ്രതികൾ കർണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്‍റെയല്ല, കർണാടക പൊലീസിന്‍റെ പങ്കിനെ പറ്റി പ്രത്യേകം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാന അതിർത്തികളിലും കനത്ത പൊലീസ് പരിശോധനയുണ്ട്. എൻഐഎ അന്വേഷിക്കുന്ന കേസിലെ പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും ശക്തമായ പൊലീസ് പരിശോധന മറികടന്ന് എങ്ങനെ കർണാടകയിൽ പ്രവേശിച്ചു. ബിജെപി പ്രവർത്തകനാണ് പ്രതി സന്ദീപ് നായർ.
അതിർത്തി കടക്കാൻ ഇവർക്ക് കർണാടക ബിജെപി സർക്കാരിൽ സ്വാധീനമുള്ള ഉന്നതന്‍റെ സഹായം ലഭ്യമായിട്ടുണ്ട്. തമിഴ്നാട്ടിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കൊ പോകാതെ പ്രതികൾ ബിജെപിക്ക് സ്വാധീനമുള്ള ബംഗളൂരുവിലെത്തിയതിന് കാരണമിതാണെന്നും മോഹനൻ പറഞ്ഞു.BJP യുടെ ഉന്നത നേതാക്കൾക്ക് ഇതിൽ ബന്ധമുണ്ടെന്ന് വ്യക്തമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
കർണാടക കോൺഗ്രസ് ഈ ആരോപണവുമായി രംഗത്തു വന്നത് കേരളത്തിൽ മറ്റ് രീതിയിയിൽ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന കെ.പി.സി.സി യേയും പ്രതിപക്ഷത്തിനേയും പ്രതിസന്ധിയിലാക്കി. വസ്തുതകൾ നിരത്തിയുള്ള കർണാടക കോൺഗ്രസിന്റെ ആരോപണം ബി.ജെ.പി യേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.