തിരുവനന്തപുരം: കുഞ്ഞ് പാതി പുറത്തെത്തിയ നിലയില്‍ ആശുപത്രിയിലെത്തിയ ശാലിനിക്ക് ആശ്വാസത്തിന്റെ തണലൊരുക്കി പട്ടം എസ്.യു.ടി. ശനിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു സംഭവം. പോത്തന്‍കോട് മഞ്ഞമല സ്വദേശിയായ ശാനിലിക്ക്(22) വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് പ്രസവ വേദന ആരംഭിച്ചത്. വേദന കൂടിയതോടെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും എത്രയും പെട്ടെന്ന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ തൈക്കാട് ആശുപത്രിയിലേക്ക് പോകുന്ന വഴി ശാലിനിക്ക് വേദന കൂടുകയും കുഞ്ഞിന്റെ തല പുറത്തേക്ക് എത്തുകയുമായിരുന്നു. ഉടന്‍ പട്ടം എസ്. യു. ടി. ഹോസ്പിറ്റലില്‍ എത്തിച്ച അമ്മയില്‍ നിന്നും ഗൈനക്കോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മായ മോഹന്‍ദാസ് എമര്‍ജന്‍സി വിഭാഗത്തില്‍ വെച്ച് തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂകള്‍ നല്കി. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ശാലിനി – ഷൈജു ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിന് എല്ലാ സഹായങ്ങളും ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ചികിത്സാ ചെലവുകള്‍ മാനേജ്മെന്റ് വഹിക്കുമെന്നും ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.