സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. മയക്കുമരുന്ന് വിതരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഒരു മയക്കുമരുന്ന് ഇടപാടുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമെ രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെക്കൂടി നാര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുവന്നു.
സുശാന്തിന്‍റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി, റിയയുടെ ടാലന്‍റ് മാനേജര്‍ ജയ സഹ എന്നിവര്‍ക്കെതിരെ നേരത്തെ നാര്‍ക്കോട്ടിക്സ് ബ്യൂറോ കേസെടുത്തിരുന്നു.
സുശാന്തിന്‍റെ മരണത്തിൽ സുപ്രധാന നിഗമനങ്ങളിലേയ്ക്ക് സിബിഐ നീങ്ങുന്നതായാണ് സൂചന. ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചില അറസ്റ്റുകൾ ഉണ്ടാകും. കേസ് ഏറ്റെടുത്ത് രണ്ടാഴ്ചയാകുമ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായ വിലയിരുത്തലിന് എയിംസിന് നൽകിയിരിക്കുകയാണ്. ആന്തരിക അവയവ പരിശോധനാ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കി പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ ഫലങ്ങൾ കൂടുതൽ ഇഴ കീറി പരിശോധിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.