India

സുശാന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്. നടന്റെ പിതാവ് കെ.കെ സിങ് നല്‍കിയ പരാതിയിലാണ് കേസ്. സുശാന്തിന്റെ മുന്‍കാമുകിയായിരുന്നു റിയ. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പറ്റ്‌ന പോലീസ് കേസെടുത്തത്. ഇവരെ കൂടാതെ മറ്റ് ആറുപേരുടെ പേര് കൂടി എഫ്‌ഐആറില്‍ ഉണ്ട്. കേസ് അന്വഷണവുമായി ബന്ധപ്പെട്ട് പോലീസിന്റെ നാലംഗ സംഘം മുംബൈയിലേക്ക് തിരിച്ചു.

സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. റിയ ചക്രബര്‍ത്തി എന്ന പെണ്‍കുട്ടിയും കുടുംബാംഗങ്ങളും മറ്റുള്ളവരും സുശാന്തുമായി ബന്ധം സ്ഥാപിച്ചെന്നും ചലച്ചിത്ര വ്യവസായത്തില്‍ ഒരു കരിയര്‍ ഉണ്ടാക്കാമെന്ന് സുശാന്തിനെ ധരിപ്പിച്ചതായും പിതാവ് പരാതിയില്‍ പറഞ്ഞു.റിയയും അവളുടെ കുടുംബാംഗങ്ങളായ ഇന്ദ്രജിത് ചക്രബര്‍ത്തി, സന്ധ്യ ചക്രബര്‍ത്തി, ഷൗവിക് ചക്രബര്‍ത്തി എന്നിവര്‍ തന്റെ മകന്റെ ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് അവനെ പുറത്തുപോകാന്‍ പറഞ്ഞു. മുംബൈ വിമാനത്താവളത്തിനടുത്തുള്ള ഒരു റിസോര്‍ട്ടില്‍ താമസിക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചുവെന്നും കെ കെ സിങ് പരാതിയില്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.