സൂര്യയുടെ ബിഗ്ബജറ്റ് ചിത്രം ‘സൂരരൈ പോട്രു’ എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ഒക്ടബോര്‍ 30 ന് ചിത്രം റിലീസ് ചെയ്യുമെന്ന് സൂര്യ തന്നെ സോഷ്യല്‍മീഡിയയില്‍ വ്യക്തമാക്കി. ഒടിടി റിലീസിന്റെ പേരില്‍ തമിഴ് സിനിമാ സംഘടനകളും തിയേറ്ററുടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജ്യോതിക നായികയായ ‘പൊന്‍മകള്‍ വന്താല്‍’ ഒടിടി റിലീസ് ചെയ്തപ്പോള്‍ തന്നെ സൂര്യയുടെ ചിത്രങ്ങള്‍ ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. ഈ ഭീഷണി തള്ളിക്കൊണ്ടാണ് തന്റെ സിനിമയും ഒടിടി റിലീസ് ആണെന്ന് താരം പ്രഖ്യാപിച്ചത്.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ സംവിധാനം സുധ കൊങ്കരയാണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. മാധവന്‍ നായകനായ ‘ഇരുതി സുട്ര്’ എന്ന ചിത്രവും സുധയുടേതായിരുന്നു.
സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും സിഖീയ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സൂരരൈ പോട്ര് നിര്‍മ്മിക്കുന്നത്. ‘ആകാശം നീ ഹദ്ദു’ എന്ന പേരില്‍ ഈ സിനിമ തെലുങ്കില്‍ മൊഴിമാറ്റവും ചെയ്യുന്നുണ്ട്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.