തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി സപ്ലൈക്കോ ജനറല്‍ മാനേജര്‍. സര്‍ക്കാരിന്റെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിടെ ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ജനറല്‍ മാനേജര്‍ ആര്‍.രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷന്‍ കടകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. സപ്ലൈക്കോ ടെണ്ടര്‍ വഴി വാങ്ങുന്ന സാധനങ്ങളില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ റീജണല്‍ മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം വരുത്താനോ റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കുന്നതില്‍ അട്ടിമറി നടത്താനോ സാധ്യത മുന്നില്‍ കണ്ടാണ് ജനറല്‍ മാനേജര്‍ രാഹുലിന്റെ മുന്നറിയിപ്പെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വിജയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സൂചന. അവതാളത്തിലാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കത്തില്‍ പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.