Kerala

അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്…(സ്കെച്ച്-05)

സുധീര്‍ നാഥ്


തൃക്കാക്കര സെന്‍റ് ജോസഫ് സ്ക്കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. കന്യാസ്ത്രികളുടെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ്. അച്ചടക്കവും, പഠന നിലവാരവും കൊണ്ട് അക്കാലത്ത് വളരെ പ്രശസ്തമാണ്. രാവിലെ മുതല്‍ വെവകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന പഠന രീതിയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണത്തിനായി കുറേ സമയവും ഉണ്ടായിരുന്നു. ഭക്ഷണ ശേഷം കുട്ടികള്‍ പല വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ഉച്ചയ്ക്ക് സ്ക്കൂളിന്‍റെ ഗേറ്റില്‍ വരുന്ന ഒരു അതിഥി ഉണ്ട്. അണ്ണാച്ചി എന്നാണ് കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്. അദ്ദേഹത്തിന് തീര്‍ച്ചയായും ഒരു പേരുണ്ടായിരിക്കും. പക്ഷെ അത് ആര്‍ക്കും അറിയില്ല എന്നാണ് മനസിലാക്കേണ്ടത്. അണ്ണാച്ചി സ്ഥലത്തെ പ്രധാന ഐസ്പ്രൂട്ട് വില്‍പ്പനക്കാരനാണ്. ഐസ്പ്രൂട്ട് പരിഷ്ക്കരിച്ചാണ് ഐസ്ക്രീം ഉണ്ടായത് എന്നാണ് പറയുന്നത്. പണ്ട് കാലത്ത് എല്ലാ സ്ക്കൂള്‍ പരിസരങ്ങളിലും ഇതുപോലെ ഐസ്പ്രൂട്ട് വില്‍പ്പനക്കാരുടെ സ്ഥിര സാനാധ്യം ഉണ്ടാകാറുണ്ടെന്ന് പില്‍ക്കാലത്ത് മനസിലാക്കി. നട്ടുച്ചയ്ക്ക് ആശ്വാസമായി ഉച്ചയ്ക്ക് ചില ഇടപാടുകള്‍ കുട്ടികള്‍ നടത്തും. അടച്ചിട്ട ഗേറ്റിന് പുറത്ത് അണ്ണാച്ചി ഉണ്ടാകും. സ്ക്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് കുട്ടികള്‍ ഐസ്പ്രൂട്ട് വാങ്ങും.

ഹെര്‍ക്കുലീസ് സൈക്കിളിന്‍റെ കാരിയറില്‍ കെട്ടി വെച്ച മരത്തിന്‍റെ പെട്ടിയിലാണ് വില്‍ക്കാനുള്ള ഐസ്പ്രൂട്ടുകള്‍ ഉണ്ടാകുക. ചൂടില്‍ ഐസ് ഉരുകാതെ ഇരിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ അതിനുള്ളില്‍ ഉണ്ട്. ചെറിയ ഒരു ദ്വാരം മാത്രമാണ് പെട്ടിയുടെ മുകളില്‍ ഉണ്ടാകുക. ഐസ് എടുക്കുമ്പോള്‍ മാത്രമേ അത് തുറക്കൂ. പലതവണ അണ്ണാച്ചിയെ സ്ക്കൂള്‍ മാനേജ്മെന്‍റ് വിലക്കിയിട്ടുണ്ട്. പക്ഷെ അണ്ണാച്ചി വരും. കുട്ടികളെ സ്ക്കൂള്‍ മാനേജ്മെന്‍റ് വിലക്കിയിട്ടുണ്ട്. പക്ഷെ കുട്ടികള്‍ വാങ്ങും.

സൈക്കിളിന്‍റെ കമ്പിയില്‍ ഇരുമ്പിന്‍റെ ഒരു കഷണം തൂക്കിയിട്ടിട്ടുണ്ട്. വലിയ മോട്ടോര്‍ വാഹനത്തിന്‍റെ ലീഫിന്‍റെ കഷണമാണ് മിക്കവാറും അത്. മറ്റൊരു ഇരുമ്പ് വടി (മിക്കവാറും സൈക്കിളിന്‍റെ പെഡലിന്‍റെ ഷാഫ്റ്റ്) കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കി അയാള്‍ തന്‍റെ സാനിധ്യം അറിയിക്കും. അണ്ണാച്ചി തമിഴ് കലര്‍ന്ന മലയാളത്തിലാണ് സംസാരിക്കുന്നത്. തോളത്ത് ഇളം ചുവന്നതും, വെള്ളയും ഇടകലര്‍ന്ന നിറത്തിലുള്ള തോര്‍ത്തുണ്ടാകും. ആണ്‍ കുട്ടികള്‍ മാത്രമേ ഐസ്പ്രൂട്ട് വാങ്ങാറുള്ളൂ.

പലതരത്തിലുള്ള ഐസ്പ്രൂട്ട് അണ്ണാച്ചി കൊണ്ടു വരും. പത്ത് പൈസയാണ് ഏറ്റവും വിലകുറഞ്ഞ ഐറ്റത്തിന്. ഓറഞ്ച്, നാരങ്ങ രുചികളിലുള്ള സാദാ ഇനം. ഗ്രേപ്പ് ഐസ് എന്ന ഒന്നുണ്ട്. അതിന് പതിനഞ്ച് പൈസയാണ്. ഇരുപത് പൈസയ്ക്ക് സേമിയ ഐസ് കിട്ടും. ഐസ്പ്രൂട്ടിന്‍റെ അറ്റത്ത് സേമിയ ഉണ്ടാകും എന്ന വ്യത്യാസം മാത്രം. പാല്‍ ഐസ് എന്ന മറ്റൊരു ഐറ്റമുണ്ട്. പാലിന്‍റെ രുചിയാണ്. പാലാണോ അതിലെന്ന് ആരും അന്ന് പരീക്ഷിച്ച് നോക്കിയിട്ടില്ല. ഇരുപത്തഞ്ച് പൈസയാണ് അതിന്. ഇനിയാണ് ഏറ്റവും മുന്തിയ എറ്റൈം. ഐസ് കേക്ക്. നേരത്തേ പറഞ്ഞ ഒന്നും കവറിലല്ല ഉണ്ടാകുക. അണ്ണാച്ചി തന്‍റെ ക്കൈകള്‍ കൊണ്ട് പെട്ടിയില്‍ നിന്ന് എടുത്ത് തരും. കേക്ക് കവറിലാണ്. അന്‍പത് പൈസയാണ് അതിന്‍റെ വില. സാമ്പത്തികം ഉള്ളവര്‍ അത് വാങ്ങും.

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ചിലര്‍ സുഹ്യത്തുക്കള്‍ക്ക് മിഠായി നല്‍കുന്നതിനൊപ്പം ഐസ്പ്രൂട്ടും വാങ്ങി നല്‍കിയിരുന്നു എന്ന് ഓര്‍ക്കണം. കുട്ടികള്‍ക്കിടയില്‍ ഐസ്പ്രൂട്ടിന് ഒരു താത്പര്യമുണ്ടായിരുന്നു. ഇന്ന് ഐസ്ക്രീം വണ്ടികളിലേയ്ക്ക് ഇത് മാറി. കവറുകളിലാക്കി ശുചിത്ത്വവും ഉറപ്പ് വരുത്തുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.