India

നീറ്റ്-ജെഇഇ പരീക്ഷ: കേന്ദ്രത്തോട് ഇടഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

 

ഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടി ബിജെപി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പരീക്ഷയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിയ ആരോപണത്തെ തിരുത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊഖ്രിയാലിന് മറുപടിയുമായി സുബ്രഹ്മണ്യന്‍ സ്വാമിയും എത്തി. ഇതോടെ കേന്ദ്രസര്‍ക്കാരും സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മിലുളള പ്രശ്‌നം വീണ്ടും വഷളായിരിക്കുകയാണ്.

18 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെഇഇ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തുവെന്നും എന്നാല്‍ എട്ട് ലക്ഷം പേര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഈ കണക്കുകള്‍ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുമായാണ് സുബ്രമണ്യന്‍ സ്വാമി പൊഖ്രിയാലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 660 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതാന്‍ 9,53,473 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ മാനവ വിഭവശേഷിയുടെ മന്ത്രിയുടെ കണക്ക് പ്രകാരം ഇത് 8.58 ലക്ഷം മാത്രമാണെന്നും ആരുടെ കണക്കാണ് ഔദ്യോഗികമെന്നും സ്വാമി ട്വീറ്റിലൂടെ പരിഹസിച്ചു. ഇതോടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിലെ തമ്മിലടി രൂക്ഷമായിരിക്കുകയാണ്.

അതേസമയം 13 ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും നിരവധി വിഷയങ്ങളില്‍ ബിജെപി നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാടുമായി സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ഐടി സെല്ലിനെതിരെയും സുബ്രമണ്യന്‍ സ്വാമി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ബിജെപി ഐടി സെല്ലില്‍ ഇപ്പോള്‍ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

ഐടി സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐഡിയില്‍ നിന്ന് ട്വീറ്റുകള്‍ ചെയ്ത് തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതു പോലെ തന്റെ അനുയായികള്‍ പ്രകോപിതരായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.