Kerala

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ ജി എം ഒ എ യുടെ ശക്തമായ പ്രതിഷേധം

 

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ ജി എം ഒ എ യുടെ ശക്തമായ പ്രതിഷേധം. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിൻറെ മൂർധന്യാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ കഴിഞ്ഞ ഒൻപത് മാസക്കാലമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകൾ ജോലി ചെയ്തുവരുന്നത്.

ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സേവനത്തെ തൃണവത്ഗണിച്ചു കൊണ്ട് ഒരു മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവക്കുകയുണ്ടായി. പ്രസ്തുത തീരുമാനം തിരുത്തണമെന്ന കെ ജി എം ഒ എ യുടെ നിരന്തരമായ അഭ്യർത്ഥന സർക്കാർ അംഗീകരിച്ചില്ല എന്നു മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സംഘടനയുമായി നടത്തിയ ചർച്ചയിലും അനുഭാവപൂർണമായ നിലപാട് നിർഭാഗ്യവശാൽ സർക്കാർ ഭാഗത്തു നിന്നുണ്ടായില്ല. പ്രതിഷേധ സൂചകമായി ഡോക്ടേഴ്സ് ദിനത്തിൽ അധികം ജോലി ചെയ്തു കൊണ്ട് നടത്തിയ സഹനസമരത്തിനും സർക്കാർ നിലപാട് തിരുത്താൻ സാധിച്ചില്ല.

ശമ്പളം തടഞ്ഞുവക്കുന്നത് അവസാനിച്ചു എന്നും മാറ്റിവച്ച ശമ്പളം തിരികെ ലഭിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ആറു മാസത്തേക്കു കൂടെ ശമ്പളം പിടിക്കൽ തുടരുമെന്ന മന്ത്രിസഭ തീരുമാനം വരുന്നത്. നമ്മുടെ രാജ്യത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിലും ലോകത്താകമാനം പൊതുവിലും ആരോഗ്യ പ്രവർത്തകൾക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോളാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധകരമാണ്. ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധി ഉണ്ടായിട്ടും, സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണ്.

തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവൽഗണിച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെടുന്നു. ജീവനക്കാരിൽ നിന്നും പിടിച്ചെടുത്ത ശബളം ഉടൻ വിതരണം ചെയ്യുകയും വേണം. ഇതോടൊപ്പം അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുണമെന്നും ആവശ്യപ്പെടുന്നു.

ന്യായമായ ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതമാകുമെന്ന് പ്രസിഡണ്ട്-ഡോ: ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി- ഡോ: ജി എസ് വിജയകൃഷ്ണൻ എന്നിവര്‍ അറിയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.