മുംബൈ: തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് ഇന്ന് 839.02 പോയിന്റും നിഫ്റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്റ്റി 11,400 പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 48 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ 2 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായത്. സണ്‍ ഫാര്‍മ, സീ ലിമിറ്റഡ്, എസ്ബിഐ, സിപ്ല, ശ്രീ സിമന്റ്സ് എന്നിവയാണ് ഏറ്റവും നഷ്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. സണ്‍ ഫാര്‍മ 7.42 ശതമാനം ഇടിഞ്ഞു.
വിപണി കഴിഞ്ഞയാഴ്ച നിര്‍ത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് തുടങ്ങിയത്. രാവിലെ 11,800ന് തൊട്ടരികെ നിഫ്റ്റി എത്തിയെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമെന്ന പ്രതികൂല വാര്‍ത്ത വിപണിയെ താഴേക്ക് നയിച്ചു. 11,400 പോയിന്റിന് താഴേക്ക് നിഫ്റ്റി ഇടിഞ്ഞു. ബാങ്കിംഗ് ഉള്‍പ്പെടെയുള്ള വിവിധ ഓഹരികളില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം ദൃശ്യമായി.
ഇടക്കാലത്ത് സംഘര്‍ഷം അയയുന്നതിന്റെ സൂചനയുണ്ടായിരുന്നെങ്കിലും വീണ്ടും ചൈന പ്രകോപനം തുടങ്ങുന്നത് ഇന്ത്യ ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. ഈ സാഹചര്യത്തിലാണ് ഓഹരി വിപണിയില്‍ ശക്തമായ ഇടിവ് ദൃശ്യമായത്.
നിഫ്റ്റി ഇന്നത്തെ ഉയര്‍ന്ന നിലയില്‍ നിന്നും ഏകദേശം 400 പോയിന്റിലേറെയാണ് ഇറങ്ങിയത്. ഫാര്‍മ, ബാങ്കിങ് ഓഹരികളാണ് ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടത്. നിഫ്റ്റി ഫാര്‍മ സൂചിക 4.67 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച നാല് ശതമാനത്തിലേറെ ഉയര്‍ന്ന ബാങ്ക് നിഫ്റ്റി സൂചിക ഇന്ന് 3.14 ശതമാനം ഇടിഞ്ഞു. എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്ക് ഓഹരികള്‍ അഞ്ച് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.