കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി രാജ്യത്തെ ജന ജീവിതം പുന സ്ഥാപിക്കുന്നതിന്റെ നാലാം ഘട്ടത്തില്‍, ആറ് ഗവര്‍ണറേറ്റുകളിലെ, വാണിജ്യ സമുച്ചയങ്ങള്‍ക്കകത്തും പുറത്തുമുള്ള കടകളില്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികളും ഉപഭോക്താക്കളും അടക്കം നിരവധി പേരെയാണു മാസ്കുകളോ കയ്യുറകളോ ധരിക്കാതെ കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരും ഉപഭോക്താവും മാസ്ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.