കെ.അരവിന്ദ്
1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട് വെയര്‍ കമ്പനികളിലൊന്നാണ്. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ ഗുണഭോക്താക്കളിലൊന്നാകും റിലാക്‌സോ ഫുട്‌വെയര്‍.
എട്ട് നിര്‍മാണ യൂണിറ്റുകളിലായി പ്രതിദിനം എട്ട് ലക്ഷം ജോഡി പാദരക്ഷകളാണ് റിലാക്‌സോ ഫുട്‌വെയര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മികച്ച ഗുണനിലവാരവും ആകര്‍ഷണീയതയുമുള്ള ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടേത്. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമായി ആധുനിക ഫാഷനിലുള്ള പാദരക്ഷകള്‍ കമ്പനി പുറത്തിറക്കുന്നു. സ്‌പാര്‍ക്‌സ്, ബഹമാസ്, ഫ്‌ളൈറ്റ്, സ്‌കൂള്‍മേറ്റ്, റിലാക്‌സോ ഹവായി തുടങ്ങിയ വിവിധ ബ്രാന്റുകളിലാണ് കമ്പനി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഈ ബ്രാന്റുകള്‍ ഇന്ന് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സുപരിചിതമാണ്.
ഉപഭോക്താക്കള്‍ ക്കിടയില്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍ വിലക്ക് വലിയ പ്രാധാന്യം നല്‍കാതെ ഉയര്‍ന്ന ഗുണനിലവാരമുള്ളതും ഉന്നത ജീവിത നിലവാരത്തെ വിളിച്ചോതുന്നതുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി സംജാതമായിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയിലെ ലൈഫ്‌സ്റ്റൈല്‍ വിപണിക്ക് മുന്നില്‍ പുതിയ അവസരങ്ങളാണ് തുറന്നിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാദരക്ഷാ ഉല്‍പ്പാദകരാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. ആഗോള പാദരക്ഷാ വിപണിയുടെ ഒന്‍പത് ശതമാനവും കൈയാളുന്നത് ഇന്ത്യയാണ്. അതേ സമയം ഇന്ത്യയിലെ പാദരക്ഷാ വിപണിക്ക് ഇനിയും വികസിക്കാനുള്ള സാധ്യതയേറെയാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷ പാദരക്ഷാ ഉപഭോഗം 1.66 ജോഡി മാത്രമാണ്. അതേ സമയം ലോക ശരാശരി മൂന്ന് ജോഡി ആണ്. വികസിത രാജ്യങ്ങളില്‍ ആറ്-ഏഴ് ജോഡി ആണ് ശരാശരി.
ഇന്ത്യയില്‍ നിന്നുള്ള പാദരക്ഷാ കയറ്റുമതി ആഗോള കയറ്റുമതിയുടെ രണ്ട് ശതമാനം മാത്രമാണ്. അതേ സമയം ചൈന ഈ രംഗത്ത് 40 ശതമാനം കൈയാളുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് പാദരക്ഷാ കയറ്റുമതി രംഗത്ത് വലിയ സാധ്യതയാണുള്ളത്. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാദരക്ഷകളുടെ പത്ത് ശതമാനം മാത്രമാണ് കയറ്റുമതി ചെയ്യുന്നത്.
ഇടത്തരം കമ്പനികളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്ന ഓഹരികളിലൊന്നാണ് റിലാക്‌സോ ഫുട്‌വെയര്‍. ദീര്‍ഘകാലാടി സ്ഥാനത്തില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്. .
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.