കെ.അരവിന്ദ്
പോയ വാരം നിഫ്റ്റി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 90 പോയിന്റ് നേട്ടമാണ് ക്ലോസിംഗിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച കൊണ്ട് നിഫ്റ്റിയിലുണ്ടായത്. പൊതുമേഖലാ ബാങ്ക്, ഓട്ടോ, ഇന്‍ഫ്രാ ഓഹരികളാണ് പൊതുവെ മുന്നേറ്റത്തില്‍ മുന്നില്‍ നിന്നത്. നിഫ്റ്റി 14,652.70 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷം ചാഞ്ചാട്ടം നേരിടുന്നതാണ് കണ്ടത്. ഇന്നലെ 14,500ന് മുകളിലായി ക്ലോസ് ചെയ്യുന്നതില്‍ നിഫ്റ്റി പരാജയപ്പെട്ടു.
നിഫ്റ്റി ഐടി സൂചിക ജനുവരിയില്‍ 12 ശതമാനമാണ് ഉയര്‍ന്നത്. ഒരു മാസത്തിനിടെ 10 ശതമാനം മുതല്‍ 35 ശതമാനം വരെയാണ് ഐടി ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടായത്. ഡിജിറ്റല്‍വല്‍ക്കരണ കാലത്ത് ഐടി കമ്പനികളുടെ ബിസിനസില്‍ വലിയ കുതിപ്പാണ് ഉണ്ടായത്.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ പൊതുവെ ഐടി കമ്പനികള്‍ ഉയര്‍ന്ന വളര്‍ച്ചയാണ് കൈവരിച്ചത്. ഭാവി വരുമാന വളര്‍ച്ചാ സാധ്യതയും മികച്ച നിലയിലാണ്. ഓഹരി വിപണിയില്‍ ഐടി ഓഹരികള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്റ് എല്ലാ അര്‍ത്ഥത്തിലും ശരിവെക്കുന്ന നിലയിലാണ് പ്രമുഖ ഐടി കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുന്നതാണ് പോയ വാരം കണ്ടത്. അതിനു ശേഷം വില്‍പ്പന സമ്മര്‍ദത്തിന് വിധേയമായി. ഇന്ന് പുറത്തുവരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂന്നാം ത്രൈമാസഫലം നിര്‍ണായകമാകും. ബാങ്ക് നിഫ്റ്റിക്ക് 33,800ലാണ് അടുത്ത പ്രതിരോധമുള്ളത്. 31,7000ല്‍ താങ്ങുണ്ട്. നിഫ്റ്റിക്ക് 14,890ല്‍ ആണ് അടുത്ത പ്രതിരോധമുണ്ട്. 14,370ല്‍ ആണ് താങ്ങുള്ളത്. 14,370ന് മുകളില്‍ നിലനില്‍ക്കാനായില്ലെങ്കില്‍ ഓഹരി വിപണി തിരുത്തലിന്റെ ഘട്ടത്തിലേക്ക് കടക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.