Market

ഓഹരി വിപണി കുതിക്കുന്നു; നിഫ്റ്റി ആദ്യമായി 13,000ന് മുകളില്‍

 

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 13,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഈ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എച്ച്.ഡി.എഫ്.സി ബാങ്ക്, അദാനി പോര്‍ട്സ്, ഏയ്ഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര & മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, എഷ്യന്‍ പെയിന്റ്സ്, എച്ച്.ഡി.എഫ.്സി ലൈഫ്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.

തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്ടിക്കന്നതാണ് ഇന്നും കണ്ടത്. ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ബാങ്ക്, ഓട്ടോ, ഫാര്‍മ ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 2.46 ശതമാനവും നിഫ്റ്റി ഫാര്‍മ സൂചിക 1.22 ശതമാനവും നിഫ്റ്റി ഓട്ടോ സൂചിക 1.71 ശതമാനവും ഉയര്‍ന്നു.

സെന്‍സെക്സ് 44,500ന് മുകളിലും നിഫ്റ്റി 13,000ന് മുകളിലും ക്ലോസ് ചെയ്തു. നിഫ്റ്റി 13,079 എന്ന പുതിയ റെക്കോഡ് ആണ് ഇന്ന് സൃഷ്ടിച്ചത്. സെന്‍സെക്സ് 445.87 പോയിന്റും നിഫ്റ്റി 128.70 പോയിന്റും ഉയര്‍ന്നു. സെന്‍സെക്സ് 44,523.02 പോയിന്റിലും നിഫ്റ്റി 13055.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ 200 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,978 പോയിന്റ് ആണ് ഇന്നത്തെ താഴ്ന്ന നില.

അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏയ്ഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്റ്റി ഓഹരികള്‍. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏയ്ഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.

നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 38 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 12 ഓഹരികളാണ് നഷ്ടത്തിലായത്. ടൈറ്റാന്‍, എച്ച്ഡിഎഫ്സി, ബിപിസിഎല്‍, നെസ്ളേ ഇന്ത്യ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.