Business

ഓഹരി വിപണിയിലെ മുന്നേറ്റ പ്രവണത തുടരും

കെ.അരവിന്ദ്‌

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്നതാണ്‌ പോയവാരം കണ്ടത്‌. നിഫ്‌റ്റി ആദ്യമായി 13,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്ന്‌ പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു. അതേസമയം വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. ചില ദിവസങ്ങളില്‍ ശക്തമായ വില്‍പ്പന നടക്കുന്നതും കണ്ടു. എന്നാല്‍ മൊത്തത്തിലുള്ള മുന്നേറ്റ പ്രവണത നിലനിര്‍ത്താന്‍ വിപണിക്ക്‌ സാധിച്ചു.

ആഗോള സൂചനകളാണ്‌ വിപണിയിലെ ചാഞ്ചാട്ടത്തില്‍ പ്രതിഫലിച്ചത്‌. ലിക്വിഡിറ്റി തന്നെയാണ്‌ വിപണിയെ നയിക്കുന്ന പ്രധാന ഘടകം. 50,000 കോടി രൂപയിലേറെയാണ്‌ നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്‌. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലാദ്യമായാണ്‌ ഇത്രയും തുക ഒരു മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിക്കുന്നത്‌.

ബാങ്ക്‌, മെറ്റല്‍, ഓട്ടോ എന്നീ മേഖലകളാണ്‌ പ്രധാനമായും പോയവാരം വിപണിയിലെ മുന്നേറ്റത്തില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. വാഹന വില്‍പ്പന ദീപാവലി സീസണില്‍ വര്‍ധിച്ചതാണ്‌ ഓട്ടോ മൊബൈല്‍ ഓഹരികളുടെ മുന്നേറ്റത്തിന്‌ പ്രധാന കാരണം. അടുത്ത മാസം ആദ്യത്തോടെ നവംബറിലെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ ഓട്ടോ കമ്പനികള്‍ പുറത്തുവിടും. ഈ മാസം മികച്ച വര്‍ധന രേഖപ്പെടുത്തുമെന്ന പ്രതീക്ഷ ഓഹരികളുടെ വില ഉയരുന്നതിന്‌ വഴിവെച്ചു.

ബാങ്കിംഗ്‌ ഓഹരികള്‍ ടെക്‌നിക്കല്‍ ആയി ഒരു ബ്രേക്ക്‌ ഔട്ട്‌ കഴിഞ്ഞു നില്‍ക്കുകയാണ്‌. അതിന്റെ പ്രതിഫലനമാണ്‌ പോയ വാരവും ബാങ്കിംഗ്‌ ഓഹരികളില്‍ കണ്ടത്‌. ആഗോള തലത്തില്‍ മെറ്റല്‍ വിലകളുടെ വര്‍ധന ഈ മേഖലയിലെ ഓഹരികളിലും പ്രതിഫലിച്ചു. നിഫ്‌റ്റി 13,000 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം മറികടന്ന നിലക്ക്‌ 13,600 ലാണ്‌ അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ല്‍ ആണ്‌ താങ്ങുള്ളത്‌.

ബാങ്ക്‌ നിഫ്‌റ്റി 29,100ലുള്ള പ്രതിരോധം മറികടന്നതിനാല്‍ അടുത്ത പ്രതിരോധം 32,000 പോയിന്റിലാണ്‌. 28,000ലാണ്‌ താങ്ങുള്ളത്‌. അടുത്തയാഴ്‌ച റിസര്‍വ്‌ ബാങ്കിന്റെ ധനനയ അവലോകന യോഗം നടക്കാനിരിക്കുകയാണ്‌. ഡിസംബര്‍ നാലിന്‌ നടക്കുന്ന യോഗത്തില്‍ ആര്‍ബിഐ എടുക്കുന്ന തീരുമാനങ്ങള്‍ വിപണിയെ സ്വാധീനിക്കും. മുന്നേറ്റ പ്രവണത നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു പരിധിക്കുള്ളില്‍ വിപണി നീങ്ങുന്നതിനാണ്‌ സാധ്യത. ശക്തമായ ഉയര്‍ച്ചയോ ഇടിവോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.