Economy

ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ക്കഥ

 

മുംബൈ: ഓഹരി വിപണി ഇന്ന് പുതിയ റെക്കോഡ് നിലവാരത്തിലെത്തി. ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കുതിപ്പ് തുടര്‍ന്നു. കരടികള്‍ക്ക് യാതൊരു അവസരവും നല്‍കാതെ കാളകള്‍ പിടിമുറുക്കുന്നതാണ് കണ്ടത്. 14,500 എന്ന സുപ്രധാന നിലവാരം ഇതിനിടെ നിഫ്റ്റി മറികടന്നു.

14,590 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 14,563ലാണ് ക്ലോസ് ചെയ്തത്. ഇന്നലത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 78 പോയിന്റ് ആണ് ഉയര്‍ന്നത്. സെന്‍സെക്സ് ആദ്യമായി 49,500ന് മുകളിലേക്ക് ഉയര്‍ന്നു. 247 പോയിന്റിന്റെ മുന്നേറ്റമാണ് സെന്‍സെക്സിലുണ്ടായത്. 49517.11 പോയിന്റിലാണ് ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തത്.

പ്രധാനമായും പൊതുമേഖലാ ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ ഓഹരികളാണ് വിപണിയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. അതേ സമയം ഫാര്‍മ, ഐടി, എഫ്എംസിജി ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോ ഓഹരികളില്‍ ടാറ്റാ മോട്ടോഴ്സ് ഇന്നും കുതിപ്പ് തുടര്‍ന്നു. ടാറ്റാ മോട്ടോഴ്സ് ഇന്ന് 7.5 ശതമാനമാണ് ഉയര്‍ന്നത്.

ഡിഎല്‍എഫിന്റെ ഓഹരി വില 9 ശതമാനം ഉയര്‍ന്നു. 278.35 എന്ന 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില ഡിഎല്‍എഫ് രേഖപ്പെടുത്തി. പൊതുവെ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറ്റ പ്രവണത കാട്ടുകയാണ് ചെയ്യുന്നത്. നിലവില്‍ തിരുത്തലിന്റെ യാതൊരു സൂചനയും ഓഹരി വിപണിയില്‍ കാണുന്നില്ല. യാതൊരു തടസവുമില്ലാതെ നിഫ്റ്റി കുതിപ്പ് തുടരുന്നതാണ് കാണുന്നത്. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 28 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 22 ഓഹരികള്‍ നഷ്ടം നേരിട്ടു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.