Economy

ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പിടിയില്‍

 

മുംബൈ: ഉയര്‍ന്ന നിലവാരത്തില്‍ വില്‍പ്പന സമ്മര്‍ദം നേരിടുന്ന സ്ഥിതി ഓഹരി വിപണിയില്‍ തുടരുന്നു. അതേസമയം ഇടിവുകളില്‍ നിന്ന് തിരികെ കയറാനുള്ള ശേഷി വിപണി പ്രകടിപ്പിക്കുകയും ചെയ്തു.

നിഫ്റ്റി 15,260ലെ പ്രതിരോധം മറികടക്കാനാകാതെ ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതിനാണ് ഇന്നും വിപണി സാക്ഷ്യം വഹിച്ചത്. രാവിലെ 15,243 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും റെക്കോഡ് നിലവാരത്തിലെ പ്രതിരോധം ഭേദിക്കാനായില്ല.

ചാഞ്ചാട്ടത്തിനിടെ നിഫ്റ്റി 15,081 പോയിന്റ് വരെ ഇടിയുകയും ചെയ്തു. അതേസമയം താഴ്ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നത് വിപണി തിരികെ കയറുന്നതിന് വഴിയൊരുക്കി. ഇന്നലത്തെ ക്ലോസിംഗ് നിലവാരത്തിനേക്കാള്‍ 10 പോയിന്റ് താഴെയായി 15,163 ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളില്‍ മൂന്നിലും ചെറിയ വ്യത്യാസത്തോടെയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സ്വകാര്യ മേഖലാ ബാങ്ക് ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്ച വെച്ചത് ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയരുന്നതിന് വഴിയൊരുക്കി. അതേസമയം എഫ്എംസിജി, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.