മുംബൈ: ഓഹരി വിപണിയിലെ കുതിപ്പ് വീണ്ടും പുതിയ റെക്കോഡിലെത്തി. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് ഓഹരി വിപണി കുതിച്ചു കയറുന്നത്. ആദ്യമായി നിഫ്റ്റി 15,100നും സെന്‍സെക്സ് 51,000നും മുകളിലേക്കു ഉയരുന്നതിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. 191 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 15,115ലാണ് ക്ലോസ് ചെയ്തത്. 617 പോയിന്റ് നേട്ടം രേഖപ്പെടുത്തിയ സെന്‍സെക്സ് 51,348ല്‍ ക്ലോസ് ചെയ്തു.
15,000 പോയിന്റിന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി വ്യാപാരത്തിനിടെ ഒരു ഘട്ടത്തിലും ഈ നിലവാരത്തില്‍ നിന്ന് താഴേക്ക് പോയില്ല. 15,000 പോയിന്റ് എന്ന മനശാസ്ത്രപരമായി സുപ്രധാനമായ നിലവാരം നിഫ്റ്റി നിലനിര്‍ത്തിയത് വിപണി തുടര്‍ന്നും മുന്നേറ്റം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
ബാങ്ക് നിഫ്റ്റിക്ക് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും 36,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചില്ല. അതേ സമയം തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ബാങ്ക് നിഫ്റ്റി നേട്ടം രേഖപ്പെടുത്തി.
ഓട്ടോ, മെറ്റല്‍ ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഓട്ടോ, മെറ്റല്‍ സൂചികകള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. മഹീന്ദ്രയുടെ ഓഹരി വില 7 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 40ഉം നേട്ടം രേഖപ്പെടുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.