അന്‍പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി ചിത്രങ്ങളിലെ പ്രകടനമാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച നടി കനി കുസൃതി (ബിരിയാണി)യാണ്. മികച്ച സംവിധായകന്റെ പുരസ്കാരത്തിന് അര്‍ഹനായത് ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്) ആണ്. വാസന്തി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിരയാണ്. റഹ്മാന്‍ ബ്രദേഴ്സ് (ഷിനോസ് റഹ്മാന്‍, ഷിജാസ് റഹ്മാന്‍) ആണ് ചിത്രം സംവിധാനം ചെയ്തത്. നിവിന്‍പോളിക്കും (മൂത്തോന്‍) അന്ന ബെന്നിനും (ഹെലന്‍) പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
മികച്ച സ്വഭാവ നടന്‍- ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച സ്വഭാവ നടി- സ്വാസിക വിജയ് (വാസന്തി)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം- കുമ്പളങ്ങി നൈറ്റ്‌സ്
നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
നിര്‍മാതാക്കള്‍- ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍
സംഗീത സംവിധായകന്‍- സുശീല്‍ ശ്യാം
പിന്നണി ഗായകന്‍- നജീം അര്‍ഷാദ്
പിന്നണി ഗായിക- മധുശ്രീ നാരായണ്‍ (പറയാതരികെ വന്നെന്റെ)
തിരക്കഥ- ഷിനോയ്, സജാസ് റഹ്‌മാന്‍ (വാസന്തി)
മികച്ച അവലംബിത തിരക്കഥ-പി.എസ് റഫീഖ് (ചിത്രം-തൊട്ടപ്പന്‍)
ഛായാഗ്രഹകന്‍- പ്രതാപ് വി നായര്‍
ഗാനരചന- സുജേഷ് ഹരി
പശ്ചാത്തല സംഗീതം-അജ്മല്‍ അസ്ബുല്ല (വൃത്താകൃതിയിലുള്ള ചതുരം)
ഡബ്ബിങ്- വിനീത്, ശ്രുതി രാമചന്ദ്രന്‍ (കമല)
നൃത്ത സംവിധാനം- പ്രസന്ന, ബൃന്ദ (മരക്കാര്‍)
കുട്ടികളുടെ ചിത്രം- നാനി
ബാലതാരം (നടന്‍)- വാസുദേവ് സജീഷ് മാരാര്‍ (സുല്ല്)
ബാലതാരം (നടി)-കാതറിന്‍ ബിജി
കഥാകൃത്ത്- ഷാഹുല്‍ അലിയാര്‍ (വരി)
മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ് (ഇഷ്ക്)
കലാസംവിധായകന്‍- ജ്യോതിഷ് ശങ്കര്‍
സിങ്ക് സൗണ്ട്- ഹരികുമാര്‍ മാധവന്‍നായര്‍
സൗണ്ട് ഡിസൈന്‍- ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്
മേക്കപ്പ്- രഞ്ജിത് അമ്പാടി (ഹെലന്‍)
പ്രത്യേക ജൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം)
മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം- ഡോ. പി കെ രാജശേഖരന്‍
മികച്ച ലേഖനം- മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍
സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 119 സിനിമകളാണ് ഇക്കുറി മത്സരിച്ചത്. അതില്‍ അഞ്ചെണ്ണം കുട്ടിളുടെ സിനിമയും ആയിരുന്നു. ഈ വര്‍ഷം മത്സരത്തിനെത്തിയ സിനിമകളില്‍ പകുതിയും നവാഗതരുടേതാണെന്ന് എ.കെ ബാലന്‍ പറഞ്ഞു. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.
മൂത്തോന് വേണ്ടി നിവിന്‍ പോളിയും ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ് എന്നീ സിനിമകള്‍ക്കായി സുരാജ് വെഞ്ഞാറമൂടും തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറിയത്.
മമ്മൂട്ടി (ഉണ്ട, മാമാങ്കം), മോഹൻലാൽ (മരക്കാർ, ലൂസിഫർ) ആസിഫ് അലി( കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നിഗം (കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്) എന്നിവരും മികച്ച നടനുള്ള പുരസ്കാര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
കനി കുസൃതി (ബിരിയാണി), പ്രതി പൂവന്‍കോഴി (മഞ്ജു വാര്യര്‍), അന്ന ബെന്‍ (ഹെലന്‍), പാര്‍വതി (ഉയരെ) തുടങ്ങിയവരാണ് മികച്ച നടിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.
മത്സരിച്ച പ്രധാന ചിത്രങ്ങള്‍
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പ്രിഥ്വിരാജ്) മാമാങ്കം (എം.പത്മകുമാർ), ഉണ്ട(ഖാലിദ് റഹ്മാൻ)പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ) തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിക്ക് അബു) വെയിൽമരങ്ങൾ (ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ്കുമാർ) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്)ഉയരെ(മനു അശോകൻ)ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ)അമ്പിളി (ജോൺ പോൾ ജോർജ്) ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ) തെളിവ്(എം.എ.നിഷാദ്) ഫൈനൽസ് (പി.ആർ.അരുൺ) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) മൂത്തോൻ(ഗീതു മോഹൻദാസ്) സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുൽ റിജി നായർ) ബിരിയാണി (സജിൻ ബാബു)
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.