Kerala

വാര്‍ത്താപ്രാധാന്യമുള്ള വീഡിയോകളെടുത്ത് നല്‍കുന്നവര്‍ക്ക് അവസരങ്ങളുമായി ബാംഗ്ലൂരിലെ മലയാളി സ്റ്റാര്‍ട്ടപ്പ് സ്ട്രീംപാക്‌സ്

 

കൊച്ചി: സ്മാര്‍ട് ഫോണോ പ്രൊഫഷണല്‍ വീഡിയോ ക്യാമറയോ ഉപയോഗിച്ച് വാര്‍ത്താപ്രാധാന്യമുള്ള വിഡിയോകളെടുത്തു നല്‍കുന്നവര്‍ക്ക് അവസരങ്ങളുമായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. ടീവി ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവര്‍ക്ക് റിപ്പോര്‍ട്ടമാരില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കാലതാമസമില്ലാതെ വിഡിയോ ലഭ്യമാക്കാമെന്നതാണ് ംംം.േെൃലമാുമഃ.രീാലൂടെ ലക്ഷ്യമിടുന്നതെന്ന് ബംഗ്ലൂരിലും കൊച്ചിയിലും ഓഫീസുകളുള്ള സ്ട്രീംപാക്‌സ് എംഡി കെ പി റാം മോഹന്‍ പറഞ്ഞു. ‘ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ് തുടങ്ങിയവയോട് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും മത്സരിക്കണമെങ്കില്‍ ഇത്തരം വാര്‍ത്താപ്രാധാന്യമുള്ള വിഡിയോകള്‍ ഉടനടി ലഭിക്കണം. ഈ സാധ്യതയാണ് ലോകമെങ്ങുമുള്ള സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്കായി സ്ട്രീംപാക്‌സ് തുറന്നിടുന്നത്. േെൃലമാുമഃല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും വാര്‍ത്താ പ്രാധാന്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാം. ഇങ്ങനെ റിപ്പോര്‍ട്ടര്‍മാരില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയ ശേഷം ആവശ്യമുള്ള എഡിറ്റിംഗിനു ശേഷമാണ് ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമാക്കുക. ടിവി ചാനലുകളും പോര്‍ട്ടലുകളും വാങ്ങുന്ന വാര്‍ത്തകളുടെ പ്രതിഫലം ന്യൂസ് അപ് ലോഡ് ചെയ്യുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം സ്ട്രീംപാക്‌സില്‍ തന്നെ ലഭ്യമാണ്. ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഷട്ടര്‍സ്‌റ്റോക്ക്, ഗെറ്റി ഇമേജസ് തുടങ്ങിയ സൈറ്റുകളിലൂടെ തങ്ങളെടുക്കുന്ന ഫോട്ടോകള്‍ വില്‍ക്കാനാവുന്നതുപോലുള്ള അവസരമാണ് സ്ട്രീംപാക്‌സിലൂടെ ഒരുക്കിയിരിക്കുന്നതെന്നും റാം മോഹന്‍ പറഞ്ഞു.

പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ആയിരത്തോളം ആളുകള്‍ ഈ സംവിധാനം ഉപയോഗിച്ച് വാര്‍ത്താ വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നുണ്ടെന്ന് റാം മോഹന്‍ പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം 10,000ത്തോളമായി ഉയര്‍ത്താനാണ് ശ്രമം. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കേരളം, തമിഴ്‌നാട്, ബംഗാള്‍, ആസാം, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള റിപ്പോര്‍ട്ടമാരുടെ വിഡിയോകള്‍ക്ക് മികച്ച ഡിമാന്‍ഡാണ് പ്രതീക്ഷിക്കുന്നതെന്നും റാം മോഹന്‍ പറഞ്ഞു. സാധാരണ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പെട്ടെന്ന് കടന്നു ചെല്ലാനാവാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ലഭ്യമാക്കാനും പുതിയ സംവിധാനം വഴി തുറക്കും. ആദ്യഘട്ടത്തില്‍ത്തന്നെ ഇന്ത്യയില്‍ എവിടെ നിന്നും വാര്‍ത്തകള്‍ സ്വീകരിക്കാനും പ്രതിഫലം നല്‍കാനുമുള്ള സംവിധാനം സജ്ജമാക്കിക്കഴിഞ്ഞു. ഘട്ടങ്ങളായി മറ്റു രാജ്യങ്ങളിലേയ്ക്കും പ്രവേശിക്കാനാണ് സ്ട്രീംപാക്‌സ് ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അരങ്ങേറുന്ന വാര്‍ത്താപ്രധാന്യമുള്ള സംഭവങ്ങള്‍പോലും കാലതാമസമില്ലാതെ ന്യൂസ് ചാനലുകളിലേക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന ഈ സംവിധാനം വാര്‍ത്താ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നും റാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.