തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കേരളത്തിന്. ഇത്തവണ കര്‍ണാടകവുമായി കേരളം പുരസ്കാരം പങ്കിടുകയായിരുന്നു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, മികച്ച നൂതനസ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കല്‍, അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് 2019-ലെ അവാര്‍ഡിന് കേരളത്തെ അര്‍ഹമാക്കിയത്.
കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) തയാറാക്കിയ ദേശീയ റാങ്കിംഗില്‍ അഞ്ച് വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 22 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മികവിനുവേണ്ടി മത്സരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് റാങ്കിംഗ് പ്രഖ്യാപിച്ചത് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, സഹമന്ത്രി സോംപ്രകാശ്, നഗരവികസന-വ്യോമയാനവകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മഹാപാത്ര എന്നിവര്‍ ചേര്‍ന്നാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.
കേരളത്തിന്‍റെ തിളക്കമാര്‍ന്ന പ്രകടനത്തിന് നേതൃത്വം നല്‍കിയ സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ്, ഇന്നൊവേഷന്‍സ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.
സ്റ്റാര്‍ട്ടപ് നയത്തിലൂടെ സംരംഭങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിംഗില്‍ എടുത്തുപറഞ്ഞിട്ടുള്ളത്. സ്റ്റാര്‍ട്ടപ് നയം നടപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിലും സ്റ്റാര്‍ട്ടപ് പ്രക്രിയയിലെ സീഡിംഗ്, ഇന്നവേഷന്‍ എന്നിവയിലും ബോധവല്‍കരണത്തിലും കേരളം മികവു കാട്ടി.
രാജ്യത്തുടനീളം 586 ജില്ലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് മുമ്പേ നടന്ന സംസ്ഥാനങ്ങള്‍ മറ്റുള്ളവയ്ക്ക് മാതൃകയാണ്. ലക്ഷദ്വീപില്‍ പോലും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയത് ഏറെ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണയും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ സംസ്ഥാനം കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനം കൂടുതല്‍ സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനമാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. കഴിഞ്ഞ തവണ നാലു സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം ഈ സ്ഥാനം പങ്കിട്ടത്. എന്നാല്‍ 2019-. കേരളവും കര്‍ണാടകവും മാത്രമാണ് ഇതിന് അര്‍ഹമായത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.