തിരുവനന്തപുരം: മിനിമം മൂല്യമുള്ള ഉല്പന്നങ്ങള് സ്വന്തമായുള്ള (എംവിപി) സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) നടത്തുന്ന ആറുമാസ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് ‘ഫെയില്‍ ഫാസ്റ്റ് ഓര് സക്സീഡ് (എഫ്എഫ്എസ്-2)’ എന്ന ഈ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നല്‍ നല്‍കുന്നത്.
ആഗോള തലത്തിലുള്ള മാര്‍ഗനിര്‍ദേശം, പിച്ചിംഗ് പരിശീലനം, ബൂട്ട് ക്യാംപ്, വിപണി പ്രവേശം, സര്‍ക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമ സഹായം എന്നിവ ഉറപ്പാക്കുന്നതിനു പുറമേ ഉല്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഈ പ്രോഗ്രാമിലൂടെ ലഭ്യമാക്കും.
കെഎസ്യുഎമ്മിന്റെ യൂണീക്ക് ഐഡിയും സാങ്കേതികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മിനിമം മൂല്യ ഉല്പങ്ങള് നിര്‍മിച്ചു കഴിഞ്ഞ സ്റ്റാര്‍ട്ടപ്പുകളായിരിക്കണം അപേക്ഷിക്കേണ്ടത്. ഗ്രാമീണ മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്ന ഈ പ്രോഗ്രാം കൂടുതല്‍ പ്രയോജനപ്പെടുന്നത്.
ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസ്-ടു-കസ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് പ്രോഗ്രാം നടത്തുന്നത്. വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ് വിദഗ്ധര്‍ നേതൃത്വം നല്കുന്ന ശില്പശാലകളും മാര്‍ഗനിര്‍ദേശക സെഷനുകളും ഉല്പന്നങ്ങള് അവതരിപ്പിക്കുന്നതിനുള്ള ഡെമോ ഡേയും പ്രോഗ്രാമിന്റെ സവിശേഷതകളാണ്.
പങ്കെടുക്കാനായി ഓഗസ്റ്റ് 20 നകം എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
വിശദവിവരങ്ങള്‍ക്ക് 9961822685 എന്ന നമ്പറില്‍ വിളിക്കാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.