കേരളത്തിന് അഭിമാനമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരെ തല്പരകക്ഷികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും തെറ്റായ നിലപാടുകളും ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധവും മതേതര ജനാധിപത്യ സമൂഹത്തിന് വെല്ലുവിളിയാണെന്നും ശ്രീനാരായണ സോദരസംഘം അഭിപ്രായപ്പെട്ടു. കേരള നിയമസഭ പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിൽ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ രൂപംകൊണ്ട യൂണിവേഴ്സിറ്റിയുടെ സാധ്യതകൾ മനസ്സിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ചെയ്യുന്നത് വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉപദേശിച്ച ഗുരുവിനോടുള്ള നിന്ദയാണ്.
ഒരു ജനാധിപത്യ മതേതര ഗവൺമെന്റ് ഗുരുവിന്റെ നാമധേയത്തിൽ യൂണിവേഴ്സിറ്റി തുടങ്ങുമ്പോൾ അതിലെ അധികാരസ്ഥാനങ്ങൾ തീരുമാനിക്കുന്നത് യോഗ്യതയുടേയും പരിചയസമ്പന്നതയുടേയും പേരിലാകുമ്പോൾ അതിൽ ജാതിയും മതവും കണ്ടെത്തുന്നവർ കാട്ടുന്നത് ഗുരുദർശനത്തോടുള്ള തികഞ്ഞ അവജ്ഞയാണ്. യൂണിവേഴ്സിറ്റിയുടെ വി സി, പി വി സി, രജിസ്ട്രാർ സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവർ അക്കാഡമിക ഭരണതലങ്ങളിൽ പ്രാഗൽഭ്യമുള്ളവരും കഴിവ് തെളിയിച്ചവരുമാണെന്നിരിക്കെ ഈ വിവാദം അനാവശ്യവും ദുരുപദിഷ്ടവുമായി മാത്രമേ കേരളീയസമൂഹം വിലയിരുത്തുകയുള്ളുവെന്നും ശ്രീനാരായണ സോദരസംഘം അഭിപ്രായപ്പെട്ടു.
വിശ്വമഹാഗുരുവിന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയെ മറ്റ് വിദേശ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെടുത്തി വിശ്വപ്രസിദ്ധമാക്കാൻ കഴിവുള്ളവരെ യൂണിവേഴ്സിറ്റി തലപ്പത്ത് നിയോഗിച്ച ഗവൺമെന്റ് തീരുമാനത്തേയും ശ്രീനാരായണ സോദരസംഘം അഭിനന്ദിച്ചു. മറ്റ് യൂണിവേഴ്സിറ്റികളിലേത് പോലെ സയൻസ്, കൊമേഴ്സ്,മാനവിക വിഷയങ്ങളിൽ യു ജി, പി ജി കോഴ്സുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കും എന്നതു കൂടാതെ ലോകത്ത് എവിടെ നിന്നും പ്രായപരിധി കൂടാതെ പഠിക്കാൻ കഴിയുമെന്നതും മികച്ച സാധ്യതയാണ്.
ഹ്രസ്വകാല സാങ്കേതികവിദ്യാ കോഴ്സുകളിലൂടെ തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരെയും സൃഷ്ടിച്ചെടുക്കാൻ കഴിയും. ശാസ്ത്ര വിഷയങ്ങളും സാങ്കേതികവിദ്യയും അഭ്യസിക്കുന്നതിലൂടെ ഗുരുദർശനത്തിന്റെ കാതലായ അറിവും വിദ്യയും സാക്ഷാൽക്കരിക്കാനും ഓപ്പൺ യൂണിവേഴ്സിറ്റി വഴി കഴിയും എന്നത് ശ്രദ്ധേയമാണ്. ഗുരുദർശനവും തത്വചിന്തയും പ്രാധാന്യത്തോടെ പഠിക്കുവാനുള്ള പ്രത്യേക ചെയർ യൂണിവേഴ്സിറ്റിയുടെ മറ്റൊരു സവിശേഷത കൂടിയാണ്.
കേരളത്തിൽ നിലവിലുള്ള പതിനാല് യൂണിവേഴ്സിറ്റികളിൽ നിന്നും കൂടുതൽ പ്രാധാന്യം ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കൈവരുന്നതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതോടൊപ്പം സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും ശ്രീനാരായണ സോദരസംഘം പ്രസിഡന്റ് ഡോ. എൻ ആർ ഗ്രാമപ്രകാശും ജനറൽ സെക്രട്ടറി എ ലാൽസലാമും അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.