തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയര്‍ ശ്രീകുമാര്‍ തോറ്റു.വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. മന്ത്രി ഇ ചന്ദ്രശേഖരന്റെ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചു. ചെമ്മനാട് പഞ്ചായത്തിലെ പറക്കളായി വാര്‍ഡില്‍ ആണ് സി പി ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്-28 എന്‍ഡിഎ-20 യുഡിഎഫ്-6 എന്നിങ്ങനെയാണ് വോട്ട് നില.
അതേസമയം,വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 12 ഡിവിഷനുകളില്‍ എല്‍.ഡി.എഫും 11 ഡിവിഷനുകളില്‍ എന്‍.ഡി.എയും ഏഴു ഡിവിഷനുകളില്‍ യു.ഡി.എഫും വിജയിച്ചു. മറ്റുള്ളവര്‍ മൂന്നു ഡിവിഷനുകളിലും വിജയിച്ചു.
തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ 41 വാര്‍ഡുകളിലായിരുന്നു വനിതാ സംവരണം. അതില്‍ എല്‍ഡിഎഫ് ശക്തമായി അധികാരം ഉറപ്പിക്കുന്ന വാര്‍ഡുകളാണ് കുന്നുകുഴിയും വഞ്ചിയൂരും.
അതേസമയം, അങ്കമാലി നഗരസഭയിലെ നിലവിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും പരാജയപ്പെട്ടു. എം എ ഗ്രേസിയും ഗിരീഷ് കുമാറുമാണ് തോറ്റത്. ഇരുവരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായിരുന്നു. എല്‍ഡിഎഫ് ആണ് നഗരസഭ നിലവില്‍ ഭരിക്കുന്നത്.
എല്‍ഡിഎഫിന് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതിരുന്ന വികസന പദ്ധതികളായിരുന്നു യുഡിഎഫ് വാഗ്ദാനം. കടുത്ത മത്സരമാണ് നഗരസഭയില്‍ നടക്കുന്നത്. ഒരു അവിശ്വാസ പ്രമേയം പോലും ഇല്ലാതെയാണ് എല്‍ഡിഎഫ് അങ്കമാലിയില്‍ അഞ്ച് വര്‍ഷം തികച്ചത്. അതിന്റെ ആത്മവിശ്വാസം ഭരണപക്ഷത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും അടക്കം തോല്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.