ഏഷ്യാനെറ്റും മനോരമയും ശത്രുക്കളെ പോലെയാണ് പെരുമാറുന്നതെന്ന് ശ്രീകണ്ഠന്‍ നായര്‍. ഫളവേഴ്‌സ് സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ പല മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തില്ലെന്നും അവരുടെ മാനേജ്‌മെന്റ് പോകരുതെന്ന് പറഞ്ഞതായി അറിഞ്ഞെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. തന്റെ വിയര്‍പ്പില്‍ വളര്‍ന്ന സ്ഥാപനം തനിക്ക് നേരെ തിരിഞ്ഞതുകൊണ്ടാണ് അന്നത്തെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാത്തവരെ പേരെടുത്ത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍
നമുക്ക് തൊഴില്‍പരമായി ഭയങ്കര മത്സരമുണ്ട്. ആളുകള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള കോംപറ്റീഷന്‍ ആണ് വാര്‍ത്താ ചാനലുകള്‍ തമ്മില്‍ ഉള്ളത്. എല്ലാവരും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായത് കൊണ്ട് അവര്‍ക്കൊരു ചങ്ങാത്തം കൊണ്ടുനടക്കാനാകും. ചാനല്‍ മുതലാളിമാര്‍ക്കായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍ ഉണ്ട്. എം.വി ശ്രേയാംസ് കുമാര്‍ ആണ് അതിന്റെ ചെയര്‍മാന്‍. അങ്ങനെയാണെങ്കില്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു സൗഹൃദം കൊണ്ടുനടക്കാന്‍ ആകുമല്ലോ…
ഫ്‌ളവേഴ്‌സിന്റെ അവാര്‍ഡ്ദാന ചടങ്ങ് കിറ്റക്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സീരിയലുകളില്‍ അഭിനയിക്കുന്ന കുറേപേര്‍ വരുന്നില്ലെന്ന് എന്നെ വിളിച്ചുപറഞ്ഞു. ഏഷ്യാനെറ്റും മനോരമയും തങ്ങളുടെ അവാര്‍ഡ് ചടങ്ങിന് വിലക്കേര്‍പ്പെടുത്തിയതാണ്. ഇവരെല്ലാം ചേര്‍ന്ന് എന്നെ പരാജയപ്പെടുത്തുമോ എന്ന് തോന്നി. ടി.എന്‍ ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരാതിരുന്നത് എന്നെ വിഷമത്തിലാക്കി. ചോര നീരാക്കി പണിയെടുത്ത സ്ഥാപനത്തില്‍ നിന്നുള്ള തിരിച്ചടി എനിക്ക് സഹിക്കാനായില്ല. അതുകൊണ്ടാണ് അന്ന് സ്റ്റേജില്‍ പുരസ്‌കാരം വാങ്ങാന്‍ വരാത്തവരുടെ പേര് വിളിച്ചുപറഞ്ഞത്. പിന്നീട് ഓര്‍ത്തപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി. പക്ഷേ പൂര്‍ണ പിന്തുണയുമായി പലരും രംഗത്തെത്തി.
ഒരു ചാനലില്‍ മറ്റൊരാളുടെ പേര് പറഞ്ഞാല്‍ അവര്‍ വളര്‍ന്ന് പോകും എന്ന ചിന്തയാണ് ഇവര്‍ക്ക്. അതൊക്കെ ഇനി മാറും. വാര്‍ത്തയ്ക്ക് പ്രാധാന്യം ഉണ്ടെങ്കില്‍ ശത്രുവിന്റെ പേരാണെങ്കിലും പറയേണ്ടി വരും. പേര് പറഞ്ഞാല്‍ അവന്‍ വളരുമെന്നത് ഈ ചാനലുകളുടെ സങ്കുചിത മനസ്സാണ്.
നമ്മുടെ വിശാലമനസ്‌കതയെ മുതലെടുക്കാന്‍ അനുവദിക്കരുത്. എന്റെ ജീവിതത്തില്‍ ഒരുപാട് പാഠം പഠിച്ച സംഭവമാണ് എ ആര്‍ റഹ്മാന്‍ ഷോ. പരിപാടിക്കായി വയല്‍ നികത്തിയെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. അതിനെ മനോരമയും ഇന്ത്യന്‍ എക്‌സ്പ്രസും ഏറ്റുപിടിച്ചു. ഗോകുലം ഗോപാലന് റിസോര്‍ട്ട് കെട്ടാനുള്ള തന്ത്രമാണ് ഈ ഷോ എന്നൊക്കെ പ്രചരിച്ചു. ഈ പരിപാടി നടക്കുന്നതിന്റെ അഞ്ച് ദിവസം മുന്‍പാണ് ഞാന്‍ ലൊക്കേഷനില്‍ പോകുന്നത്. അവിടെ പോയി നോക്കിയപ്പോള്‍ പരിപാടി നടത്താന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. നല്ല മഴയായിരുന്നു. മഴയത്തും പാടാന്‍ റഹ്മാന്‍ തയ്യാറായിരുന്നു. പക്ഷേ ജനങ്ങള്‍ക്ക് ഭയങ്കര ക്ലേശമുണ്ടാക്കുന്ന കാര്യമാണ്.
ഒരു ദിവസം പരിപാടി നടത്താമെന്ന് കരുതിയപ്പോള്‍ റഹ്മാന്‍ എന്നെ ഞെട്ടിച്ചു. രണ്ട് ദിവസം പ്രോഗ്രാം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. പണം വാങ്ങാനുള്ള റഹ്മാന്റെ തന്ത്രമാണെന്ന് തോന്നി. എന്നാല്‍ അദ്ദേഹം കാശൊന്നും വേണ്ടെന്നാണ് പറഞ്ഞത്. എല്ലാ ആര്‍ട്ടിസ്റ്റുകളെയും അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. 12 കെ പ്രൊഡക്ഷന്റെ സാധ്യത കൊണ്ടുവന്ന ഷോയാണിത്. കാനഡയില്‍ നിന്നും വന്ന സാങ്കേതിക പ്രവര്‍ത്തകരാണ് പരിപാടിക്കെത്തിയത്. ടെലിവിഷന്‍ ഷോയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പരിപാടിയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.