സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ പരിശീലനം നടത്തി വരുമ്പോൾ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ-SOP) പുറത്തിറക്കി.
“ഗ്രാജുവേറ്റഡ് റിട്ടേൺ ടു പ്ലേ” – ജി.ആർ.ടി.പി. എന്ന പേരിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കോവിഡ് -19 രോഗബാധിതരായ അത്ലറ്റുകളെ മൂന്ന് വിഭാഗങ്ങൾ ആയി തിരിക്കും:
* വിഭാഗം ഒന്ന്: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് -19 രോഗബാധതിർ
* വിഭാഗം രണ്ട്: ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡ്-19 രോഗബാധതിർ
* വിഭാഗം മൂന്ന്: “ഗ്രാജുവേറ്റഡ് റിട്ടേൺ ടു പ്ലേ” ( ജി.ആർ.ടി.പി) പുരോഗമിക്കുമ്പോൾ കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടാവുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നവർ * (രോഗമുക്തി നേടിയ ശേഷമുള്ള സങ്കീർണതകൾ)
കായികതാരങ്ങളിൽ കോവിഡ്-19 രോഗബാധ സംബന്ധിച്ച വൈദ്യശാസ്ത്ര വിലയിരുത്തലും നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനും നിർദ്ദേശിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ഓരോ കേന്ദ്രത്തിലും മെഡിക്കൽ പരിശീലനം സിദ്ധിച്ച വിദഗ്ധരെ നിയോഗിക്കാനുള്ള നടപടികൾ സായ് സ്വീകരിച്ചു വരുന്നു.
കൂടാതെ, 7 ദിവസങ്ങളായി രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യവാനായ ഒരു അത്‌ലറ്റിന് സാധാരണ പരിശീലനത്തിന്റെ 50 ശതമാനം ശാരീരിക പ്രവർത്തനങ്ങൾ എന്ന രീതിയിൽ ആസൂത്രണം ചെയ്യാൻ പരിശീലകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അത്ലറ്റുകളുടെ പുരോഗതി പതിവായി നിരീക്ഷിക്കാനും പരിശീലനം ക്രമേണ പുനരാരംഭിക്കുന്നതിന് വേണ്ട ഉപദേശങ്ങൾ അത്ലറ്റുകൾക്കും പരിശീലകർക്കും നൽകാനും മെഡിക്കൽ പരിശീലനം സിദ്ധിച്ച വിദഗ്ധരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.