Web Desk
സ്‌പൈസ് ബോംബുകളുടെ ശേഖരം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. 2019ല്‍ ബലാക്കോട്ടില്‍ ജെയ്‌ഷെ ഭീകരരുടെ ക്യംപ് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് സ്‌പൈസ് ബോംബുകളാണ്.ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നിന്ന് എത്തിച്ചതിന് പുറമെയാണ് വീണ്ടും വാങ്ങാനായി ഇന്ത്യ തയ്യാറെടുക്കുന്നത്.
ഇസ്രയേല്‍ നിര്‍മ്മിതമായ സ്‌പൈസ്2000 ബോംബുകള്‍ക്ക് വളരെ ദൂരെ നിന്ന് തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയും. നൂറിലധികം സ്‌പൈസ് ബോംബുകള്‍ 300 കോടിയിലധികം രൂപ ചെലവിട്ട് ഇസ്രയേലില്‍ നിന്ന് വാങ്ങുന്ന കരാറില്‍ വ്യോമസേന ഒപ്പിട്ടിരുന്നു. മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ലേസര്‍ ഗൈഡഡ് ബോംബുകള്‍ ജെയ്‌ഷെ ക്യംപുകളില്‍ വര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്‌പൈസ് ബോംബുകള്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.